ഫര്‍സീന്‍ മജീദിനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ടും മട്ടന്നൂര്‍ എ.യു.പി സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഡി.ഡി.ഇ സ്‌കൂളിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് സസ്‌പെന്റ് ചെയ്തതെന്ന് മാനേജമെന്റ് അറിയിച്ചു. ഫര്‍സീന്‍ മജീദ് ഇന്നലെ രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നു. ഉച്ചയ്ക്ക് ശേഷം അവധിയെടുത്ത് പോവുകയായിരുന്നു. നിരവധി രക്ഷിതാക്കള്‍ ഇന്ന് രാവിലെ സ്‌കൂളിലെത്തി ഫര്‍സീന്‍ […]

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡണ്ടും മട്ടന്നൂര്‍ എ.യു.പി സ്‌കൂളിലെ അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഡി.ഡി.ഇ സ്‌കൂളിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് സസ്‌പെന്റ് ചെയ്തതെന്ന് മാനേജമെന്റ് അറിയിച്ചു. ഫര്‍സീന്‍ മജീദ് ഇന്നലെ രാവിലെ സ്‌കൂളില്‍ ജോലിക്ക് ഹാജരായിരുന്നു. ഉച്ചയ്ക്ക് ശേഷം അവധിയെടുത്ത് പോവുകയായിരുന്നു. നിരവധി രക്ഷിതാക്കള്‍ ഇന്ന് രാവിലെ സ്‌കൂളിലെത്തി ഫര്‍സീന്‍ മജീദിനെ പുറത്താക്കിയില്ലെങ്കില്‍ മക്കളുടെ ടി.സി വാങ്ങുമെന്ന് അറിയിച്ചിരുന്നു.

Related Articles
Next Story
Share it