ഉപ്പള: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം കണ്ട ഏറ്റവും വലിയ ജനവഞ്ചകനാണെന്ന് എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന് പറഞ്ഞു. കര്‍ഷക സമരം നൂറാം ദിനം പിന്നിട്ടതിന്റെ ഭാഗമായി ഉപ്പളയില്‍ എഐവൈഎഫ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കര്‍ഷക ഐക്യദാര്‍ഡ്യ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തില്‍ സമൂഹത്തിന്റെ നാനാ മേഖലയിലുള്ള ജന വിഭാഗങ്ങളും സമരത്തിലാണ്. കര്‍ഷക സമരം നൂറു നാള് പിന്നിട്ടിട്ടും സമരക്കാരെ തിരിഞ്ഞു നോക്കാത്ത മോദീ സര്‍ക്കാര്‍ രാജ്യത്തിന് അപമാനമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഉപ്പളയില്‍ ഒപ്പുമരചുവട്ടില്‍ സമരക്കാര്‍ ഒപ്പുശേഖരണവും നടത്തി. മണ്ഡലം പ്രസിഡണ്ട് ദയാകര്‍ മാട അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം. ശ്രീജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അജിത്ത് എം.സി, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഹരീഷ് കെ.ആര്, മനോഹര്‍ പുത്തിഗെ, മുസ്തഫ കടമ്പാര്‍, ഹരീഷ് ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു.