രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ തോറ്റോ? വാസ്തവം അറിയാം
1.10 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വൈഭവ്, ഐ.പി.എലില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്.

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് താരം വൈഭവ് സൂര്യവംശി സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ തോറ്റതായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. എക്‌സ് പ്ലാറ്റ് ഫോമിലെ ഒരു അക്കൗണ്ടിലാണ് വൈഭവിന്റെ പരീക്ഷാ ഫലത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആദ്യമായി വന്നത്. പിന്നീട് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു.
1.10 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വൈഭവ്, ഐ.പി.എലില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സെഞ്ചറി നേടിയ 14 കാരന്‍ രാജസ്ഥാന്റെ പ്ലേയിങ് ഇലവനിലും ഇടം ഉറപ്പാക്കിക്കഴിഞ്ഞു. ഈ മത്സരത്തില്‍ നിരവധി റെക്കോര്‍ഡുകളും വൈഭവ് സ്വന്തമാക്കി.
താജ് പുരിലെ മോഡസ്റ്റി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. അതുകൊണ്ടുതന്നെ പത്താം ക്ലാസ് പരീക്ഷ വൈഭവ് എഴുതിയിട്ടുമില്ല. മേയ് 17ന് ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനായി ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ തിളങ്ങാനുള്ള തയാറെടുപ്പിലാണ് വൈഭവ്. സഞ്ജു സാംസണ്‍ പരിക്കേറ്റ് കളിയില്‍ നിന്നും മാറിനിന്ന ഒഴിവിലേക്കാണ് വൈഭവ് എത്തിയത്.
സീസണില്‍ അഞ്ചു മത്സരങ്ങള്‍ കളിച്ച താരം 155 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎലില്‍ പൂര്‍ത്തിയായ 12 മത്സരങ്ങളില്‍ മൂന്നെണ്ണം ജയിക്കാന്‍ മാത്രമാണ് രാജസ്ഥാന് ഇതുവരെ സാധിച്ചിട്ടുള്ളത്. നിലവില്‍ ആറു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് രാജസ്ഥാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ബിഹാറിന്റെ താരമാണ് വൈഭവ് സൂര്യവംശി.