ഫെയ്‌സ്ബുക്ക് ഇനി ഫെയ്‌സ്ബുക്കല്ല; മെറ്റ എന്ന് പേരുമാറ്റി

കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക് പേര് മാറ്റി. മെറ്റ എന്നാണ് പുതിയ പേര്. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഫേസ്ബുക്ക് എന്ന പേര് പ്രതിനിധീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റം. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടില്‍ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് ആണ് പേരുമാറ്റം പ്രഖ്യാപിച്ചത്. ഇപ്പോള്‍ കമ്പനിയുടെ പേര് ഒരു ഉത്പന്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്പനിയാണ് തങ്ങളുടേത്. ഒത്തൊരുമിച്ച് ജനങ്ങളെ നമുക്ക് സാങ്കേതികതയുടെ മധ്യേ നിര്‍ത്താം. അതുവഴി വലിയ സാമ്പത്തിക രംഗം സൃഷ്ടിക്കാം. […]

കാലിഫോര്‍ണിയ: പ്രമുഖ സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക് പേര് മാറ്റി. മെറ്റ എന്നാണ് പുതിയ പേര്. കമ്പനിയുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഫേസ്ബുക്ക് എന്ന പേര് പ്രതിനിധീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റം. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടില്‍ സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗ് ആണ് പേരുമാറ്റം പ്രഖ്യാപിച്ചത്. ഇപ്പോള്‍ കമ്പനിയുടെ പേര് ഒരു ഉത്പന്നത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതാണെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

സാങ്കേതികത വഴി ബന്ധിപ്പിക്കുന്ന കമ്പനിയാണ് തങ്ങളുടേത്. ഒത്തൊരുമിച്ച് ജനങ്ങളെ നമുക്ക് സാങ്കേതികതയുടെ മധ്യേ നിര്‍ത്താം. അതുവഴി വലിയ സാമ്പത്തിക രംഗം സൃഷ്ടിക്കാം. പിന്നിട്ട നാളുകളില്‍ നാം ഏറെ കാര്യങ്ങള്‍ പഠിച്ചു. ഈ പഠിച്ചതെല്ലാം ഉപയോഗിച്ച് അടുത്ത അധ്യായം രചിക്കേണ്ട സമയമാണിതെന്നും സക്കര്‍ബര്‍ഗ് ഡെവലപ്പര്‍മാരുടെ യോഗത്തില്‍ പറഞ്ഞു. പേരും ലോഗോയും മാറ്റിയെങ്കിലും നിറത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

Related Articles
Next Story
Share it