ഇനി ക്രിക്കറ്റും ഒളിമ്പിക്‌സില്‍; ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് മുതല്‍ ഉള്‍പ്പെട്ടേക്കും

ഷാര്‍ജ: ഇനി ക്രിക്കറ്റും ഒളിമ്പിക്‌സില്‍ മത്സര ഇനമായേക്കുമെന്ന് റിപോര്‍ട്ട്. 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റായിരിക്കും പരിഗണിക്കുക എന്ന് വ്യക്തമല്ല. ഏറ്റവും കുഞ്ഞന്‍ ഫോര്‍മാറ്റായ പത്ത് ഓവര്‍ മത്സരങ്ങളാണ് അഭികാമ്യമെങ്കിലും ഐസിസി അന്താരാഷ്ട്ര തലത്തില്‍ ഈ ഫോര്‍മാറ്റ് അംഗീകരിച്ചിട്ടില്ല. ഒളിമ്പിക്‌സില്‍ ക്രിക്കറ്റില്‍ അവസാനമായി മെഡലുകള്‍ നല്‍കിയത് 1990ലാണ്. 90ലെ പാരീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ രണ്ട് ടീമുകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. അന്ന് ഫ്രഞ്ച് അത്ലറ്റിക് […]

ഷാര്‍ജ: ഇനി ക്രിക്കറ്റും ഒളിമ്പിക്‌സില്‍ മത്സര ഇനമായേക്കുമെന്ന് റിപോര്‍ട്ട്. 2028ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. ക്രിക്കറ്റിന്റെ ഏത് ഫോര്‍മാറ്റായിരിക്കും പരിഗണിക്കുക എന്ന് വ്യക്തമല്ല. ഏറ്റവും കുഞ്ഞന്‍ ഫോര്‍മാറ്റായ പത്ത് ഓവര്‍ മത്സരങ്ങളാണ് അഭികാമ്യമെങ്കിലും ഐസിസി അന്താരാഷ്ട്ര തലത്തില്‍ ഈ ഫോര്‍മാറ്റ് അംഗീകരിച്ചിട്ടില്ല.

ഒളിമ്പിക്‌സില്‍ ക്രിക്കറ്റില്‍ അവസാനമായി മെഡലുകള്‍ നല്‍കിയത് 1990ലാണ്. 90ലെ പാരീസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ രണ്ട് ടീമുകള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. അന്ന് ഫ്രഞ്ച് അത്ലറ്റിക് ക്ലബ് യൂണിയനെ പരാജയപ്പെടുത്തി ബ്രിട്ടനായിരുന്നു സ്വര്‍ണം നേടിയത്. അതിന് ശേഷം ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഭാഗമായിരുന്നില്ല.

ഒളിമ്പിക്‌സിന് പുറമെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ക്രിക്കറ്റ് ഉള്‍പ്പെട്ടിട്ടുണ്ട്. 2022ലെ ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി20 മത്സരങ്ങള്‍ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരണം ലഭിച്ചിരുന്നു. 2024-ലെ ടി20 ലോകകപ്പിന്റെ സംയുക്ത ആതിഥേയാവകാശം അമേരിക്കയ്ക്ക് ലഭിച്ചതിന് പിന്നാലെയാണ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടാനുള്ള സാധ്യതകള്‍ വര്‍ധിച്ചത്. നിലവില്‍ ഐസിസിയുടെ ഒരു അസോസിയേറ്റ് അംഗം മാത്രമാണ് അമേരിക്കയെങ്കിലും അടുത്തിടെയായി രാജ്യത്ത് ക്രിക്കറ്റിലുള്ള പ്രചാരത്തിന് വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

Related Articles
Next Story
Share it