'വെല്‍കം' ന് മൂന്നാം ഭാഗം: 'വെല്‍ക്കം ടു ദ ജംഗിള്‍' ടീസര്‍ പുറത്ത്: അക്ഷയ് കുമാര്‍ അടക്കം 24 പ്രമുഖ താരങ്ങള്‍

മുംബൈ: ബോളിവുഡിലെ ഹിറ്റ് കോമഡി ചിത്രങ്ങളിലൊന്നായ വെല്‍കം സിനിമയ്ക്ക് മൂന്നാം ഭാഗം വരുന്നു. വെല്‍ക്കം ടു ദ് ജംഗിള്‍ എന്ന്് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, അര്‍ഷാദ് വര്‍സി, സുനില്‍ ഷെട്ടി, ദിഷ പഠാണി, രവീണ ടണ്ടന്‍, ലാറ ദത്ത, പരേഷ് റാവല്‍ എന്നിങ്ങനെ ബോളിവുഡിലെ 24 മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

അഹമദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജിയോ സ്റ്റുഡിയോസും ബേസ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ജ്യോതി ദേശ് പാണ്ഡെയും എ ഫിറോസ് നദിയാവാലയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

2007ലാണ് വെല്‍കം സിനിമയുടെ ആദ്യ ഭാഗം റിലീസിനെത്തുന്നത്. പിന്നീട് 2015ല്‍ ഇതിന്റെ രണ്ടാം ഭാഗം വെല്‍കം ബാക് തിയറ്ററുകളിലെത്തി. വെല്‍കം ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാര്‍ അഭിനയിച്ചെങ്കിലും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ആദ്യ രണ്ട് ഭാഗങ്ങളിലും അഭിനയിച്ച അനില്‍ കപൂര്‍ മൂന്നാം ഭാഗത്തില്‍ ഉണ്ടാകില്ല.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it