'ഉടുമ്പന്‍ചോല വിഷനി' ലെ ആദ്യ ഗാനം പുറത്ത്; ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു: മാത്യു തോമസും ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തില്‍
അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായിരുന്ന സലാം ബുഖാരി സംവിധാനം ചെയ്യുന്ന ആദ്യ സിനിമ

മാത്യു തോമസ്, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലാം ബുഖാരി സംവിധാനം ചെയ്യുന്ന ഉടുമ്പന്‍ ചോല വിഷന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കിയ 'ജോഡി നമ്പര്‍ വണ്‍' എന്ന ഗാനമാണ് പുറത്തിറക്കിയത്. കല്യാണ് ആഘോഷ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഡബ്‌സിയാണ്.
അന്‍വര്‍ റഷീദിന്റെ സഹസംവിധായകനായിരുന്ന സലാം ബുഖാരിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ഉടുമ്പന്‍ചോല വിഷന്‍. ഹോളിവുഡ്, ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധ നേടിയ നടനും മോഡലുമായ മിലിന്ദ് സോമനെ ആദ്യമായി ഉടുമ്പന്‍ചോല വിഷനിലൂടെ മലയാളത്തിലെത്തിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ദിലീഷ് പോത്തന്‍, സിദ്ദീഖ്, അശോകന്‍, ബാബുരാജ്, സുദേവ് നായര്‍, ജിനു ജോസഫ്, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദീഖ്, ഭഗത് മാനുവല്‍, ഹസ്ലി, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണന്‍, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ, ഗബ്രി, ആര്‍.ജെ മുരുഗന്‍, ആദേഷ് ദമോദരന്‍, ശ്രിയ രമേഷ്, അര്‍ജുന്‍ ഗണേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എ&ആര്‍ മീഡിയ ലാബ് ബാനറുകളില്‍ അഷര്‍ അമീര്‍, റിയാസ് കെ.മുഹമ്മദ്, എന്നിവര്‍ ചേര്‍ന്നാണ് 'ഉടുമ്പന്‍ചോല വിഷന്‍' നിര്‍മിക്കുന്നത്. ഛായാഗ്രഹണം: വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിങ്: വിവേക് ഹര്‍ഷന്‍, സംഗീതം: ഗോപി സുന്ദര്‍, റൈറ്റര്‍: അലന്‍ റോഡ്‌നി, എക്‌സി.പ്രൊഡ്യൂസര്‍: ഷിഹാബ് പരാപറമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈന്‍: ജോസഫ് നെല്ലിക്കന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിങ്സ്റ്റണ്‍, മാഫിയ ശശി, തവസി രാജ്, കോറിയോഗ്രഫി: ഷോബി പോള്‍രാജ്, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ഫൈനല്‍ മിക്‌സ്: എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: വിക്കി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് ശേഖര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സിറാസ് എംപി, സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കണ്ണന്‍ ടിജി, അസോസിയേറ്റ് ഡയറക്ടര്‍: അജ്മല്‍ ഹംസ, അര്‍ജുന്‍ ഗണേഷ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: ആദര്‍ശ് കെ രാജ്, അസി.ഡയറക്ടര്‍മാര്‍: തോമസ് കുട്ടി രാജു, അഭിരാമി കെ ഉദയ്, രവീണനാഥ് കെ.എല്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍: സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോ
ഏപ്രിലില്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഓഫീസ് ചെയറില്‍ കോട്ടിട്ട് പുറം തിരിഞ്ഞ് നില്‍ക്കുന്ന കുറുക്കനായിരുന്നു പോസ്റ്ററില്‍.