Begin typing your search above and press return to search.
സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു; വീട്ടില്‍ കനത്ത സുരക്ഷ
മുംബൈ: വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആശുപത്രി വിടുമ്പോള്‍ നടിയും ഭാര്യയുമായ കരീന കപൂറും കൂടെയുണ്ടായിരുന്നു. സെയ്ഫിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനുവരി 16ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വീട്ടില്‍ വച്ച് സെയ്ഫ് അലി ഖാന് ആറ് തവണ കുത്തേറ്റത്. അക്രമിയില്‍ നിന്ന് കുടുംബത്തെ രക്ഷപ്പടുത്തുന്നതിനിടെയായിരുന്നു കുത്തേറ്റത്. രണ്ട് പരിക്കുകള്‍ നട്ടെല്ലിന് സമീപമായിരുന്നതിനാല്‍ ഏറെ ആശങ്കയുണ്ടായിരുന്നു. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഷെഹ്‌സാദ് പിടിയിലായിട്ടുണ്ട്. ബംഗ്ലാദേശ് പൗരനായ ഷെഹ്‌സാദ് നിയമവിരുദ്ധമായാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Next Story