കോടതി ഉത്തരവ് വരെ ഒരു ഷോയും പാടില്ല: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് അവതാരകര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഡല്‍ഹി: അശ്ലീല പരാമര്‍ശത്തില്‍ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് അവതാരകരെ വിമര്‍ശിച്ചും മുന്നറിയിപ്പ് നല്‍കിയും സുപ്രീം കോടതി. ഇനിയൊരു കോടതി ഉത്തരവുണ്ടാകുന്നത് വരെ ഒരു ഷോയും അവതരിപ്പിക്കാനോ സംപ്രേഷണം ചെയ്യാനോ പാടില്ലെന്ന് പോഡ്കാസ്റ്ററും യൂട്യൂബറുമായ രണ്‍വീര്‍ അലഹബാദിയക്കും ഷോ അവതാരകരായ സമയ് റെയ്‌നക്കും അപൂര്‍വ മുഖിജക്കും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പരാതി ഒറ്റത്തവണ പരിഗണിക്കണമെന്ന രണ്‍വീറിന്റെ പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഉത്തരവുണ്ടായത്. ഷോയില്‍ പരാതിക്കാരുടെ പെരുമാറ്റം അപലപനീയമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.മാതാപിതാക്കളെ അപമാനിച്ചു. മനസിലെ വൃത്തികേടാണ് പുറത്തുവന്നത്.എന്തിന് അനൂകൂല തീരുമാനം എടുക്കണമെന്ന് കോടതി ചോദിച്ചു.ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്.സമൂഹത്തെ നിസാരമായി കാണരുത്.നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it