പുഷ്പ 2; ടിക്കറ്റ് നിരക്ക് 354 മുതല്‍ 1200 രൂപ വരെ ; തെലങ്കാന സര്‍ക്കാരിനെതിരെ ഹര്‍ജി
ഇതുവരെ വിറ്റഴിഞ്ഞത് 10 ലക്ഷത്തിലധികം ടിക്കറ്റുകള്‍
അര്‍ജുന്‍ നായകനായി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ -2 ഡിസംബര്‍ 5ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെ സിനിമയുടെ ടിക്കറ്റ് നിരക്ക് കൂട്ടിയ തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം വിവാദമായി.തെലുഗ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ടിക്കറ്റ് നിരക്കിനെതിരെ പലരും പ്രതിഷേധവുമായി രംഗത്തുവന്നു. ടിക്കറ്റ് നിരക്ക് കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കി. സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കും സാധാരണ ഷോയ്ക്കും തെലങ്കാനയില്‍ ടിക്കറ്റ് നിരക്ക് 354 രൂപ മുതല്‍ 1200 രൂപ വരെ നല്‍കേണ്ടി വരും. ഡിസംബര്‍ 5 മുതല്‍ 8 വരെ നടക്കുന്ന പ്രീമിയര്‍ ഷോയ്ക്ക് 800 രൂപ വരെ കൂട്ടി. ഡിസംബര്‍ നാലിന് വൈകീട്ടുള്ള പ്രീമിയര്‍ ഷോയ്ക്കുള്ള ടിക്കറ്റിന് വില 1200 ആണ്. സാധാരണ ഷോയ്ക്ക് 531 രൂപയാണ്. സിംഗിള്‍ സ്‌ക്രീനിന്‍ ഷോയുടെ ടിക്കറ്റ് വില 354 ആയി വര്‍ധിപ്പിച്ചു. ഹര്‍ജി ഇന്ന് പരിഗണിക്കും.
ചൊവ്വാഴ്ച രാവിലെ 10 മണി വരെ സിനിമയുടെ ടിക്കറ്റ് വരുമാനം മാത്രം ഇന്ത്യയില്‍ 36.77 കോടി രൂപയായി. 11,84,957 ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്.