നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ തെലുഗ് സിനിമാ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ചിക്കഡപ്പള്ളി പൊലീസാണ് അര്‍ജുനെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും.
ഡിസംബര്‍ നാലിനാണ് സംഭവമുണ്ടായത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ അല്ലു അര്‍ജുന്‍ കൂടി എത്തിയതോടെ ആളുകളുടെ തിരക്ക് കൂടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് 39 വയസ്സുകാരി മരിച്ചു. ഇവരുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സ്ത്രീയുടെ ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിയേറ്റര്‍ മാനേജ്‌മെന്റിനെതിരെയും നടനെതിരെയും നടന്റെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 105, 118 (1) പ്രകാരമെടുത്ത കേസില്‍ തിയേറ്റര്‍ ഉടമകളില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു