സൂര്യയും പൂജ ഹെഗ് ഡെയും ഒന്നിക്കുന്ന ചിത്രം റെട്രോയുടെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത്

സൂര്യയും പൂജ ഹെഗ് ഡെയും ഒന്നിക്കുന്ന ചിത്രം റെട്രോയുടെ പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത്. മെയ് ഒന്നിന് ചിത്രം റിലീസ് ചെയ്യാനിരിക്കെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവരികയാണ്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൂജ ഹെഗ് ഡെ റെട്രോയ്ക്കായി സ്വന്തമായി ഡബ്ബ് ചെയ്യുന്നു എന്നതാണ് ചിത്രവുമായി ബന്ധപ്പെട്ട പുതിയ അപ്‌ഡേറ്റ്. ഇതാദ്യമായാണ് പ്രാദേശിക സിനിമയ്ക്കായി പൂജ ഡബ്ബ് ചെയ്യുന്നത്.

സൂര്യക്കും പൂജയ്ക്കും പുറമെ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, കൃഷ്ണകുമാര്‍ ബാലസുബ്രഹ്‌മണ്യന്‍, പ്രേം കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

കലാസംവിധാനം ജാക്കിയും മായപാണ്ടിയും. വസ്ത്രാലങ്കാരം പ്രവീണ്‍ രാജ. സ്റ്റണ്ട്‌സ് കെച്ച ഖംഫക്‌ഡേ. 2 ഡി എന്റര്‍ടെയ് ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാണം രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യന്‍, കാര്‍ത്തികേയന്‍ സന്താനം, മേക്കപ്പ് വിനോദ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍ സുറെന്‍ ജി, അഴകിയ കൂത്തന്‍, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമര്‍ മുഹമ്മദ് സുബൈര്‍, സ്റ്റില്‍സ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈന്‍സ് ടൂണെ ജോണ്‍, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബി സെന്തില്‍ കുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഗണേഷ് പി എസ്.

കങ്കുവ ആണ് സൂര്യ നായകനായെത്തിയ അവസാന ചിത്രം. സിരുത്തൈ ശിവ സംവിധാനം ചെയ്ത ചിത്രം ആഗോളതലത്തില്‍ 100 കോടി ക്ലബിലെത്തിയിരുന്നു. സൂര്യ ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. വെട്രിവേല്‍ പളനിസ്വാമിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ദേവി ശ്രീ പ്രസാദാണ് സംഗീതം സംവിധാനം.

Related Articles
Next Story
Share it