നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തില്‍ നയന്‍താരയും

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തില്‍ നയന്‍താരയും എത്തുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന് അവകാശപ്പെടുന്ന മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മൂന്നുപേരും ഒരുമിക്കുന്നത്. 9 വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ല്‍ റിലീസ് ചെയ്ത പുതിയ നിയമത്തിലാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയിലെ തന്നെ വിലപിടിപ്പുള്ള നായികയായ നയന്‍താര മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും മലയാളത്തിലെത്തുന്നത്. അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ 'ഗോള്‍ഡ്' ആണ് നയന്‍താരയുടേതായി റിലീസിനെത്തിയ അവസാന മലയാള ചിത്രം.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നാലാമത്തെ ഷെഡ്യൂള്‍ ആണ് കൊച്ചിയില്‍ ഇപ്പോള്‍ നടക്കുന്നത്. നടി രേവതി ഉള്‍പ്പെടുന്ന പ്രധാന രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. മമ്മൂട്ടിയും മോഹന്‍ലാലും പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വന്‍ താരനിര തന്നെയുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത് ശ്രീലങ്കയിലാണ്. പിന്നീട് ഷാര്‍ജ, അസര്‍ബൈജാന്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച് നാലാമത്തെ ഷെഡ്യൂളിനായി ടീം വീണ്ടും ശ്രീലങ്കയിലെത്തി.ലണ്ടന്‍, തായ്ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവയാണ് മറ്റ് ലൊക്കേഷനുകള്‍.
ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ഡല്‍ഹിയില്‍ ആംരഭിക്കും. മമ്മൂട്ടി, മോഹന്‍ലാല്‍, രേവതി ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങളാണ് ഡല്‍ഹിയില്‍ ചിത്രീകരിക്കുക.