നിവിന്‍ പോളിയുടെ 'മള്‍ട്ടിവേഴ്സ് മന്മഥന്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിവിന്‍ പോളി നായകനാകുന്ന 'മള്‍ട്ടിവേഴ്സ് മന്മഥന്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ആദിത്യന്‍ ചന്ദ്രശേഖര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കോമഡി-ആക്ഷന്‍-ഫാന്റസി എന്റെര്‍റ്റൈനര്‍ ആയിട്ടാണ് ഒരുങ്ങുന്നത്. നിവിന്‍ പോളി തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

നവാഗതരായ അനന്ദു എസ്. രാജും നിതിരാജും ചേര്‍ന്നാണ് സഹ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ക്രിയേറ്റീവ് കൊളാബ്രേഷന്‍ അനീഷ് രാജശേഖരന്‍. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നിവിന്‍ പോളിയുടെ മേക്കോവര്‍ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.

ഏഴു കടല്‍ ഏഴു മലൈ ആണ് നിവിന്‍ പോളി നായകനായെത്തുന്ന അടുത്ത ചിത്രം. അഞ്ജലിയാണ് നായികയായി എത്തുന്നത്. റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമായ പ്രണയം അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഏഴ് കടല്‍ ഏഴ് മലൈ എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. തമിഴ് നടന്‍ സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നു.

എന്‍ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടല്‍ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റീഷന്‍ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്.

മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രത്തിന് ശേഷമാണ് റാം നിവിന്‍ പോളി കൂട്ടുകെട്ടിലുള്ള ചിത്രം ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ 'ഏഴ് കടല്‍ ഏഴ് മലൈ'യില്‍ വലിയ പ്രതീക്ഷകളാണ് സിനിമാ പ്രേമികള്‍ക്ക് നല്‍കുന്നത്. ചിമ്പു നായകനായ മാനാടെന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ പ്രധാന വേഷത്തിലെത്തിലെത്തിച്ച് കാമാച്ചി വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് നിര്‍മിക്കുന്ന ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ.

ചന്ദ്രക്കാന്ത് സോനവാനെ വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നു. ആക്ഷന്‍ സ്റ്റണ്ട് സില്‍വ, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍ എന്നിവരാണ്.

നിവിന്‍ പോളി ഏറ്റവും ഒടുവിലായി നായകനായെത്തിയ ചിത്രം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയാണ്. കോമഡിക്കും പ്രധാന്യമുള്ള ഒരു ചിത്രമായിരുന്നു ഇത്. ധ്യാന്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

Related Articles
Next Story
Share it