ഒടുവില്‍ ആരാധകരുടെ ആ ചോദ്യത്തിന് മറുപടി കിട്ടി; മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ മാര്‍ച്ച് 27 ന് തിയറ്ററുകളില്‍ എത്തും

നടന്‍ പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി അണിയറ പ്രവര്‍ത്തകരും താരങ്ങളും. മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ടൈമിംഗിന്റെ കാര്യത്തിലാണ് ഇതോടെ തീരുമാനമായിരിക്കുന്നത്.
നേരത്തേ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയായ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുമെന്നാണ് മോഹന്‍ലാല്‍ അടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 11 ദിവസങ്ങള്‍ മാത്രമാണ് മോളിവുഡ് കണ്ട ഏറ്റവും വലിയ സിനിമയുടെ റിലീസിനായി അവശേഷിക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിക്ക് സമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആദ്യ ഷോ തുടങ്ങുമെന്നാണ് ഔദ്യോഗികമായി ലഭിച്ച അറിയിപ്പ്.
യുഎസില്‍ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനുമിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുമോ എന്ന ആശങ്കകള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് സന്തോഷമുള്ള വാര്‍ത്തയുമായി അണിയറക്കാര്‍ എത്തിയത്. ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെയാണ് ചിത്രം പറഞ്ഞ ദിവസം തന്നെ എത്തുമെന്ന് ഉറപ്പായത്. നിലവില്‍ മൂന്ന് നിര്‍മ്മാതാക്കളാണ് ചിത്രത്തിന്.
ഖുറേഷി അബ്രാം/ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.