തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ ചാട്ടുളി; നാളെ റിലീസ്

ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചാട്ടുളി നാളെ തിയേററുകളില്‍. രാജ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം നവതേജ് ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്‍, ലത ദാസ്, വര്‍ഷ പ്രസാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍ നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളിയുടേതാണ്.

പ്രമോദ് കെ പിള്ളയാണ് ഛായാഗ്രഹണം. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആന്റണി പോള്‍, നിഖില്‍ എസ് മറ്റത്തില്‍, ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രാഹുല്‍ രാജ്, ജസ്റ്റിന്‍ ഫിലിപ്പോസ് എന്നിവര്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അജു വി എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, എഡിറ്റര്‍ അയൂബ് ഖാന്‍, ബിജിഎം രാഹുല്‍ രാജ്, കല അപ്പുണ്ണി സാജന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, അസോസിയേറ്റ് ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ, സ്റ്റില്‍സ് അനില്‍ പേരാമ്പ്ര, പി ആര്‍ ഒ- എ എസ് ദിനേശ്.

Related Articles
Next Story
Share it