ഗ്രാമിയില്‍ തിളങ്ങി ബിയോണ്‍സ്;ഷക്കീറയും സബ്രീനയും ഡോയിച്ചിയും പുരസ്‌കാര നേട്ടത്തില്‍

ലോസ് ഏഞ്ചല്‍സ്: 67ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അലിഗേറ്റര്‍ ബൈറ്റ്സ് നെവര്‍ ഹീല്‍ എന്ന ആല്‍ബത്തിന് ഡോയിച്ചി മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം നേടി. റാപ് ആല്‍ബം വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വനിത എന്ന നേട്ടം ഇതോടെ ഡോയിച്ചി സ്വന്തമാക്കി. മികച്ച പോപ്പ് വോക്കല്‍ ആല്‍ബം കാറ്റഗറിയില്‍ ഷോര്‍ട്ട് ആന്‍ഡ് സ്വീറ്റ് എന്ന ആല്‍ബത്തിലൂടെ സബ്രീന കാര്‍പെന്റര്‍ സ്വന്തമാക്കി.

67ാം ഗ്രാമി പുരസ്‌കാരത്തില്‍ ഏറെ ശ്രദ്ധേയമായത് കണ്‍ട്രി ആല്‍ബം പുരസ്‌കാരമാണ്. ഏറെ നിരൂപക ശ്രദ്ധ നേടിയ കൗബോയ് കാര്‍ട്ടര്‍ എന്ന ആല്‍ബത്തിന് ബിയോണ്‍സെക്കാണ് പുരസ്‌കാരം. 50 വര്‍ഷത്തിനിടെ ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയാണ് ബിയോണ്‍സെ. ഇത്തവണത്തെ ഗ്രാമിയില്‍ 11 നോമിനേഷന്‍ നേടി ഏറ്റവും കൂടുതല്‍ നോമിനേഷന്‍ എന്ന നേട്ടവും ബിയോണ്‍സെക്ക് സ്വന്തം.

ലോസ് ഏഞ്ചല്‍സ് തീപിടിത്തത്തിന് പിന്നാലെ നടത്തുന്ന ഗ്രാമി പുരസ്‌കാര വിതരണം പതിവിലും വിപരീതമായി ആഘോഷങ്ങളുടെ പൊലിമ കുറച്ചുകൊണ്ടാണ് സംഘടിപ്പിച്ചത്. തീപിടിത്തത്തില്‍ ദുരിതമനുഭവിക്കുന്ന ജനതക്ക് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it