ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്; അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടി

ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയുടെ കേസില്‍ യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. അശ്ലീല ഉള്ളടക്കങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ ഐ.ടി നിയമ പ്രകാരം നടപടി കൈക്കൊള്ളുമെന്നും കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലം കലര്‍ന്ന ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നതായി വിവിധ സംഘടനകളില്‍ നിന്നും എം.പിമാരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും മന്ത്രാലയം ഇറക്കിയ നോട്ടീസില്‍ വ്യക്തമാക്കുന്നു.
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയില്‍ അവതാരകര്‍ നടത്തിയ അശ്ലീല പരാമര്‍ശത്തിനെതിരായ കേസില്‍ യൂട്യൂബിലടക്കം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അതിരുവിട്ട അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.