കുമ്പള: കടയില്‍ കയറി വ്യാപാരിയുടെ മുഖത്ത് മുളക് പൊടി വിതറി മര്‍ദ്ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ കവര്‍ന്നതായി പരാതി. മുഗുവിലെ നാസര്‍ ബായാറാ(44)ണ് മര്‍ദ്ദനത്തിനും കവര്‍ച്ചക്കുമിരയായത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആറു മണിയോടെ കാറിലെത്തിയ രണ്ട് പേര് കുമ്പള താജ് ഹോട്ടലിന് സമീപത്തെ കടയില്‍ കയറി നാസറിന്റെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം മര്‍ദ്ദിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിന് ശേഷം അക്രമി സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നൂവത്രെ. ചായപ്പൊടി വിതരണ വ്യാപാരിയാണ് നാസര്‍. സംഭവം സംബന്ധിച്ച് കുമ്പള പൊലീസ് അന്വേഷിച്ച് വരുന്നു.