തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍; ഇനി എതിരാളികള്‍ ഫ്രാന്‍സ്

ദോഹ: തകര്‍പ്പന്‍ വിജയത്തോടെ കരുത്തരായ ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. സെനഗല്‍ താരങ്ങളുടെ പവര്‍ ഗെയിംമിന് മുന്നില്‍ ഒരിക്കലും കീഴടങ്ങാതെയായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നേറ്റം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം ആവേശം നിറഞ്ഞതായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ (39-ാം മിനിറ്റ്), ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (45+3), ബുകായോ സാക (57) എന്നിവരാണ് സെനഗലിന്റെ വല കുലുക്കിയത്.ഇനി ഡിസംബര്‍ പത്തിന് ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ […]

ദോഹ: തകര്‍പ്പന്‍ വിജയത്തോടെ കരുത്തരായ ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. സെനഗല്‍ താരങ്ങളുടെ പവര്‍ ഗെയിംമിന് മുന്നില്‍ ഒരിക്കലും കീഴടങ്ങാതെയായിരുന്നു ഇംഗ്ലണ്ടിന്റെ മുന്നേറ്റം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം ആവേശം നിറഞ്ഞതായിരുന്നു. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ (39-ാം മിനിറ്റ്), ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (45+3), ബുകായോ സാക (57) എന്നിവരാണ് സെനഗലിന്റെ വല കുലുക്കിയത്.
ഇനി ഡിസംബര്‍ പത്തിന് ഇതേ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. പ്രീക്വാര്‍ട്ടറില്‍ പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നത്. കിലിയന്‍ എംബപെയുടെ ഇരട്ടഗോളുകളാണ് ഫ്രാന്‍സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 5 ഗോളുകളുമായി എംബാപെയാണ് ഗോളടി വീരന്മാരില്‍ മുന്നിലുള്ളത്.
അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ സെനഗല്‍ താരങ്ങള്‍ കടുത്ത പോരാട്ടം കാഴ്ചവച്ച മത്സരത്തില്‍, അവര്‍ക്ക് ലക്ഷ്യത്തിനു മുന്നില്‍ പിഴച്ചതാണ് ഇംഗ്ലണ്ടിന് രക്ഷയായത്. കൗണ്ടര്‍ അറ്റാക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവിലാണ് ഇംഗ്ലണ്ട് മൂന്നു ഗോളുകളും നേടിയത്.
ഇനി ക്വാര്‍ട്ടറില്‍ തുല്യ ശക്തികളായ ഫ്രാന്‍സും ഇംഗ്ലണ്ടും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ അത് പേരാട്ടവീര്യം നിറഞ്ഞതാവും.
ഇന്ന് 8.30ന് ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ ക്രൊയേഷ്യയെയും 12.30ന് ബ്രസീല്‍ ദക്ഷിണ കൊറിയയേയും നേരിടും.

Related Articles
Next Story
Share it