ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മൊയീന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേര്‍ന്നേനെ; മോയീന്‍ അലിയെ വംശീയമായി അധിക്ഷേപിച്ച തസ്ലീമ നസ്രീനെതിരെ പ്രതിഷേധവുമായി ഇംഗ്ലീഷ് താരങ്ങള്‍; ആഞ്ഞടിച്ച് ജോഫ്ര ആര്‍ച്ചര്‍

ധാക്ക: ഇംഗ്ലീഷ് ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓള്‍റൗണ്ടറുമായ മൊയീന്‍ അലിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇംഗ്ലണ്ട് താരങ്ങളടക്കം ഇതിനെതിരെ രംഗത്തെത്തി. അലിയുടെ സഹതാരവും ഇംഗ്ലണ്ട് ബൗളറുമായ ജോഫ്ര ആര്‍ച്ചര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മൊയീന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേരുമായിരുന്നു എന്നായിരുന്നു തസ്ലീമ നസ്റീന്റെ ട്വീറ്റ്. സംഭവം വിവാദമായതോടെ തമാശയാണ് താന്‍ ഉദ്ദേശിച്ചതെന്ന് വിശദീകരിച്ച് തസ്ലീമ തടിയൂരാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം […]

ധാക്ക: ഇംഗ്ലീഷ് ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓള്‍റൗണ്ടറുമായ മൊയീന്‍ അലിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇംഗ്ലണ്ട് താരങ്ങളടക്കം ഇതിനെതിരെ രംഗത്തെത്തി. അലിയുടെ സഹതാരവും ഇംഗ്ലണ്ട് ബൗളറുമായ ജോഫ്ര ആര്‍ച്ചര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മൊയീന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേരുമായിരുന്നു എന്നായിരുന്നു തസ്ലീമ നസ്റീന്റെ ട്വീറ്റ്. സംഭവം വിവാദമായതോടെ തമാശയാണ് താന്‍ ഉദ്ദേശിച്ചതെന്ന് വിശദീകരിച്ച് തസ്ലീമ തടിയൂരാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധം കത്തുകയാണ്. വിവാദ ട്വീറ്റ് അവര്‍ പിന്‍വലിച്ചു. തമാശയായിരുന്നോ? നോക്കൂ ഇതിന് ഇവിടെയാരും ചിരിക്കുന്നില്ല, നിങ്ങള്‍ പോലും, നിങ്ങള്‍ക്ക് ഇപ്പോള്‍ ആകെ ചെയ്യാവുന്ന കാര്യം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയെന്നതാണ്. എന്നായിരുന്നു ആര്‍ച്ചറിന്റെ പ്രതികരണം. എല്ലാവരും തസ്ലീമയുടെ അക്കൗണ്ട് റിപോര്‍ട്ട് ചെയ്യണമെന്നാണ് സാം ബില്ലിംഗ്‌സിന്റെ ആഹ്വാനം.

ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ത്തിനാലാണ് തനിക്കെതിരെ ഇത്രയധികം വിമര്‍ശനങ്ങളും വിദ്വേഷവും ഉയരുന്നതെന്നാണ് തസ്ലീമയുടെ വാദം. മോയീന്‍ അലിയുടെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നു. പക്ഷേ അവര്‍ അതൊരു പ്രശ്നമാക്കി എന്നെ ഇകഴ്ത്തി കെട്ടാന്‍ ശ്രമിക്കുന്നു. കാരണം ഞാന്‍ മുസ്ലിം സമൂഹത്തിനിടയയില്‍ മതേതരത്വം വളര്‍ത്താന്‍ ശ്രമിക്കുന്ന വ്യക്തിയാണ്. ഇടതുപക്ഷ സ്ത്രീകള്‍ പോലും സ്ത്രീ വിരുദ്ധമായ ഇസ്ലാമിക വാദത്തെ ന്യായീകരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം. തസ്ലീമ പ്രതികരിച്ചു.

ഐപിഎല്‍ മത്സരങ്ങള്‍ക്കായി മോയീന്‍ ഇപ്പോള്‍ ഇന്ത്യയിലാണ്. ബംഗളൂരുവിന്റെ താരമായിരുന്ന മോയീന്‍ അലിയെ ഇത്തവണ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. മദ്യക്കമ്പനികളുടെ പരസ്യത്തിന്റെ ഭാഗമാകില്ലെന്ന് നിലപാടെടുത്ത താരമാണ് മൊയീന്‍ അലി. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ തന്റെ ജേഴ്‌സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ പരസ്യം നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് വാര്‍ത്തായായിരുന്നു. ഇതിന് പിന്നാലെയാണ് തസ്ലീമയുടെ ട്വീറ്റ്.

Related Articles
Next Story
Share it