അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണങ്ങളില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ്, നവ പ്രവിശ്യയിലാണ് ഭീകരാക്രമണങ്ങളുണ്ടായത്. മരിച്ച 11 പേരും അഫ്ഗാന്‍ സുരക്ഷാ സേനയിലെ അംഗങ്ങളാണ്. നവയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേരും ഹെല്‍മന്ദ്-കാണ്ഡഹാര്‍ ദേശീയപാതയിലെ ചെക്ക്്പോസ്റ്റിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേരുമാണ് മരിച്ചത്. അതിനിടെ, ഞായറാഴ്ച കാബൂളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 40 ഓളം താലിബാന്‍ ഭീകരരെ വധിച്ചുവെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. ഹെല്‍മന്ദ് പ്രവിശ്യയില്‍ 14 ഭീകരരെ വധിച്ചിരുന്നു. അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്ക സേനയെ പിന്‍വലിച്ചതിന് പിന്നാലെയാണ് മേഖലയില്‍ […]

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മന്ദ്, നവ പ്രവിശ്യയിലാണ് ഭീകരാക്രമണങ്ങളുണ്ടായത്. മരിച്ച 11 പേരും അഫ്ഗാന്‍ സുരക്ഷാ സേനയിലെ അംഗങ്ങളാണ്. നവയിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേരും ഹെല്‍മന്ദ്-കാണ്ഡഹാര്‍ ദേശീയപാതയിലെ ചെക്ക്്പോസ്റ്റിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് പേരുമാണ് മരിച്ചത്.

അതിനിടെ, ഞായറാഴ്ച കാബൂളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 40 ഓളം താലിബാന്‍ ഭീകരരെ വധിച്ചുവെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. ഹെല്‍മന്ദ് പ്രവിശ്യയില്‍ 14 ഭീകരരെ വധിച്ചിരുന്നു.

അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്ക സേനയെ പിന്‍വലിച്ചതിന് പിന്നാലെയാണ് മേഖലയില്‍ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചത്. ബൈഡന്‍ അധികാരത്തിലേറിയതിന് പിന്നാലെയാണ് 20 വര്‍ഷത്തെ ദൗത്യം അവസാനിപ്പിച്ച് അമേരിക്കന്‍ സേന മടങ്ങാന്‍ തീരുമാനിച്ചത്. അമേരിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും സേന പിന്മാറ്റം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് താലിബാന്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചതോടെ അഫ്ഗാനിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി അടച്ചുപൂട്ടി. കഴിഞ്ഞ ദിവസം ഇന്ത്യ പ്രത്യേക വിമാനത്തില്‍ എംബസി ഉദ്യോഗസ്ഥരടക്കമുള്ളവരെ നാട്ടിലെത്തിച്ചിരുന്നു.

Related Articles
Next Story
Share it