വൈദ്യുതി തൂണ്‍ അപകടാവസ്ഥയില്‍

കുമ്പഡാജെ: കുമ്പഡാജെ ചെറൂണി പള്ളിയോട് ചേര്‍ന്നുള്ള മദ്രസക്കടുത്തായി ഏത് നിമിഷവും നിലംപൊത്താറായ നിലയില്‍ വൈദ്യുതി തൂണ്‍. നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന മദ്രസക്കും തൊട്ടടുത്ത പള്ളിക്കും മുകളിലൂടെ ത്രീ ഫേസ് വൈദ്യുതി ലൈന്‍ കടന്നുപോകുന്ന തൂണാണ് അപകടാവസ്ഥയിലുള്ളത്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ നിരന്തരം കെ.എസ്.ഇ.ബിക്ക് പരാതി നല്‍കിയിട്ടും പരിഹാരമായിട്ടില്ല. ലോക് ഡൗണിനെ തുടര്‍ന്ന് നിലവില്‍ മദ്രസ അവധിയാണ്. മദ്രസ തുറക്കുന്നതിന് മുമ്പായി വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

കുമ്പഡാജെ: കുമ്പഡാജെ ചെറൂണി പള്ളിയോട് ചേര്‍ന്നുള്ള മദ്രസക്കടുത്തായി ഏത് നിമിഷവും നിലംപൊത്താറായ നിലയില്‍ വൈദ്യുതി തൂണ്‍.
നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന മദ്രസക്കും തൊട്ടടുത്ത പള്ളിക്കും മുകളിലൂടെ ത്രീ ഫേസ് വൈദ്യുതി ലൈന്‍ കടന്നുപോകുന്ന തൂണാണ് അപകടാവസ്ഥയിലുള്ളത്. ഇതുസംബന്ധിച്ച് നാട്ടുകാര്‍ നിരന്തരം കെ.എസ്.ഇ.ബിക്ക് പരാതി നല്‍കിയിട്ടും പരിഹാരമായിട്ടില്ല. ലോക് ഡൗണിനെ തുടര്‍ന്ന് നിലവില്‍ മദ്രസ അവധിയാണ്. മദ്രസ തുറക്കുന്നതിന് മുമ്പായി വൈദ്യുതി തൂണ്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related Articles
Next Story
Share it