ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലും മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു; ആദ്യ അക്ഷരങ്ങള്‍ നുകരാന്‍ എത്തിയത് നിരവധി കുരുന്നുകള്‍
നെല്ലിക്കുന്ന് മുഹ് യുദ്ധിന്‍ ഖത്തീബ് ജി എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി ചടങ്ങ് ഉദ്ഘാടനം ചെയ്തു

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലും മദ്രസയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ആദ്യ അക്ഷരങ്ങള്‍ നുകരാന്‍ ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലും മദ്രസയില്‍ എത്തിയത് നിരവധി കുരുന്നുകള്‍. സഹീം ഖിറാഅത്ത് നടത്തി. ചടങ്ങ് നെല്ലിക്കുന്ന് മുഹ് യുദ്ധിന്‍ ഖത്തീബ് ജി എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. വിഷന്‍ 25ലോഗോ എന്‍ എ ഹമീദും, ലോഗോ പ്രകാശനം അബ്ദു തൈവളപ്പും, സൗജന്യ മദ്രസ പുസ്തകവിതരണം കുഞ്ഞാമു തൈവളപ്പും നിര്‍വ്വഹിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ റഹ്‌മാന്‍ ചക്കര, ഹനീഫ് മാഷ്, ഷറഫുദ്ദീന്‍, ടി എം കബീര്‍, സാദിഖ് ലിപ് ടണ്‍, അഷ് റഫ് ദാരിമി, അഫ് സല്‍ അസ് അദി, നൗഫല്‍ ഫൈസി, സി എ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. ഇമാം മഹ് റൂഫ് മൗലവി സ്വാഗതവും ഷുക്കൂര്‍ അമാനി നന്ദിയും പറഞ്ഞു.