ചൈനയില്‍ ഭൂകമ്പം; 100ലേറെ മരണം
ബെയ്ജിംഗ്: ചൈനയില്‍ ഗാന്‍സു പ്രവിശ്യയില്‍ വന്‍ ഭൂചലനം. 111 പേര്‍ മരിച്ചു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുളളില്‍ കുടുങ്ങിയ പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ആദ്യ ഭൂചലനത്തിന് പിന്നാലെ തുടര്‍ ചലനങ്ങളുണ്ടായെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഭൂചലനത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഭൂചലനം ഉണ്ടായതോടെ കെട്ടിടങ്ങള്‍ കുലുങ്ങുന്നതും ആളുകള്‍ കെട്ടിടങ്ങളില്‍ […]

ബെയ്ജിംഗ്: ചൈനയില്‍ ഗാന്‍സു പ്രവിശ്യയില്‍ വന്‍ ഭൂചലനം. 111 പേര്‍ മരിച്ചു. ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുളളില്‍ കുടുങ്ങിയ പലരെയും ഇനിയും രക്ഷപ്പെടുത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ആദ്യ ഭൂചലനത്തിന് പിന്നാലെ തുടര്‍ ചലനങ്ങളുണ്ടായെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭൂചലനത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
ഭൂചലനം ഉണ്ടായതോടെ കെട്ടിടങ്ങള്‍ കുലുങ്ങുന്നതും ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. പലയിടത്തും വൈദ്യുതിയും ജലവിതരണവും തടസപ്പെട്ടു. റോഡുകളും തകര്‍ന്നു.