ഭൂകമ്പം: മരണം 8000 കടന്നു

അങ്കാറ: തുര്‍ക്കിയേയും അയല്‍രാജ്യമായ സിറിയയേയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസഖ്യ എട്ടായിരം കടന്നു. കൂറ്റന്‍ കെട്ടിടങ്ങളും മാളുകളും കുത്തനെ നിലംപൊത്തിയതോടെ പതിനായിരക്കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തുര്‍ക്കിയില്‍ മാത്രം 5894 പേര്‍ മരിച്ചു. 34,810 ഓളം പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയില്‍ 2000ഓളം പേര്‍ മരണപ്പെട്ടു. തുര്‍ക്കിയില്‍ പ്രധാന റോഡുകള്‍ മഞ്ഞുമൂടിക്കിടക്കുകയാണ്. കനത്ത മഞ്ഞുകാറ്റും വീശുന്നുണ്ട്. മൂന്ന് പ്രധാന വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.രക്ഷാപ്രവര്‍ത്തത്തിനായി ഇന്ത്യയില്‍ നിന്ന് നാല് വിമാനങ്ങള്‍ […]

അങ്കാറ: തുര്‍ക്കിയേയും അയല്‍രാജ്യമായ സിറിയയേയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസഖ്യ എട്ടായിരം കടന്നു. കൂറ്റന്‍ കെട്ടിടങ്ങളും മാളുകളും കുത്തനെ നിലംപൊത്തിയതോടെ പതിനായിരക്കണക്കിന് ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. തുര്‍ക്കിയില്‍ മാത്രം 5894 പേര്‍ മരിച്ചു. 34,810 ഓളം പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയില്‍ 2000ഓളം പേര്‍ മരണപ്പെട്ടു. തുര്‍ക്കിയില്‍ പ്രധാന റോഡുകള്‍ മഞ്ഞുമൂടിക്കിടക്കുകയാണ്. കനത്ത മഞ്ഞുകാറ്റും വീശുന്നുണ്ട്. മൂന്ന് പ്രധാന വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
രക്ഷാപ്രവര്‍ത്തത്തിനായി ഇന്ത്യയില്‍ നിന്ന് നാല് വിമാനങ്ങള്‍ തുര്‍ക്കിയിലേക്ക് അയച്ചു.

Related Articles
Next Story
Share it