കാസര്‍കോട്: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ സി.പി.ഐയിലെ ഇ.ചന്ദ്രശേഖരന് ഇത് ഹാട്രിക് വിജയം. റവന്യൂ മന്ത്രി കൂടിയായ അദ്ദേഹത്തെ മികച്ച ഭൂരിപക്ഷത്തിനാണ് കാഞ്ഞങ്ങാട്ടുകാര്‍ ഇത്തവണയും വിജയിപ്പിച്ചത്.
ഉദുമയില്‍ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പുവും തൃക്കരിപ്പൂരില്‍ എം. രാജഗോപാലനും തിളക്കമാര്‍ന്ന വിജയം നേടി.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 27139 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഇ ചന്ദ്രശേഖരന്‍ വിജയിച്ചത്. അദ്ദ്ദേഹം 84615 വോട്ട് നേടി. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ പി വി സുരേഷിന് 57476 വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില: ബല്‍രാജ് (എന്‍ ഡി എ): 21570 ,അബ്ദുള്‍ സമദ് (എസ് ഡി പി ഐ): 775
ശ്രീനാഥ് ശശി ടി സി വി (സ്വതന്ത്രന്‍): 219 , അഗസ്റ്റ്യന്‍ (സ്വതന്ത്രന്‍): 532 ,സുരേഷ് ബി സി (സ്വതന്ത്രന്‍): 277 , രേഷ്മ കരിവേടകം (എ ഡി എച്ച് ആര്‍ എം പി ഐ):185 , ടി അബ്ദുള്‍ സമദ് (ജനതാദാള്‍ യുണൈറ്റഡ്): 87 , കൃഷ്ണന്‍ പരപ്പച്ചാല്‍ (സ്വതന്ത്രന്‍): 357 , മനോജ് തോമസ് (സ്വതന്ത്രന്‍): 105
നോട്ടയ്ക്ക് 637 വോട്ട് ലഭിച്ചു.
ഉദുമ മണ്ഡലത്തില്‍ 13322 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സി എച്ച് കുഞ്ഞമ്പു വിജയിച്ചത്. അദ്ദ്ദേഹം 78664 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യുഡിഎഫിലെ ബാലകൃഷ്ണന്‍ പെരിയക്ക് 65342 വോട്ടുകളാണ് ലഭിച്ചത്.
മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില: എ വേലായുധന്‍ (എന്‍ ഡി എ): 20360
ഗോവിന്ദന്‍ ബി ആലിന്‍താഴെ ( എപി ഐ): 194, കുഞ്ഞമ്പു കെ (സ്വതന്ത്രന്‍): 140, രമേശന്‍ കെ (സ്വതന്ത്രന്‍): 207. നോട്ടയ്ക്ക് 434 വോട്ട് ലഭിച്ചു.
കഴിഞ്ഞ തവണ സി.പി.എമ്മിലെ കെ. കുഞ്ഞിരാമന്‍ 3882 വോട്ടുകള്‍ക്ക് വിജയിച്ച ഉദുമയില്‍ മൂന്നിരട്ടി ലീഡ് നേടാന്‍ കഴിഞ്ഞത് കുഞ്ഞമ്പുവിന്റെ നേട്ടമാണ്. മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ പകുതി ഘട്ടങ്ങളിലും കോണ്‍ഗ്രസിന്റെ ബാലകൃഷ്ണന്‍ പെരിയയാണ് മുന്നിട്ട് നിന്നതെങ്കിലും പിന്നീട് ഇടതു കേന്ദ്രങ്ങളിലെ വോട്ടെണ്ണിയതോടെ കുഞ്ഞമ്പുവിന്റെ കുതിച്ചോട്ടമാണ് കണ്ടത്.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് സി.പി.എമ്മിലെ എം. രാജഗോപാലന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം റൗണ്ടിലൊഴികെ വോട്ടെണ്ണലിന്റെ മറ്റെല്ലാ ഘട്ടങ്ങളിലും രാജഗോപാലിന്റെ കുതിപ്പായിരുന്നു. 26137 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എം രാജഗോപാലന്‍ വിജയിച്ചത്.അദ്ദേഹം 86151 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ഥി യു ഡി എഫിലെ എം പി ജോസഫിന് 60014
വോട്ടുകളാണ് ലഭിച്ചത്. മറ്റ് സ്ഥാനാര്‍ഥികളുടെ വോട്ടു നില:
ഷിബിന്‍ ടി വി (എന്‍ ഡി എ): 10961
ലിയാക്കത്തലി (എസ് ഡി പി ഐ): 1211
ടി മഹേഷ് മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഒഫ് ഇന്ത്യ): 817
ജോയ് ജോണ്‍ (സ്വതന്ത്രന്‍): 362
എം വി ജോസഫ് (സ്വതന്ത്രന്‍): 220
സുധന്‍ വെള്ളരിക്കുണ്ട് (എ ഡി എച്ച് ആര്‍ എം പി ഐ): 114
നോട്ടയ്ക്ക് 554 വോട്ട് ലഭിച്ചു. ഇ വി എം തകരാറുകാരണം 733 വോട്ടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല