ദുബായ്: ഇന്ത്യന്‍ സമൂഹം യു.എ.ഇയെ കാണുന്നത് തങ്ങളുടെ മാതൃരാജ്യം പോലെയാണെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്മാന് ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന് പറഞ്ഞു. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈന്‍ഡ്നെസ്സ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പുമായി ചേര്‍ന്ന് കൊണ്ട് ലത്തീഫ ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് മുതല്‍ കൂട്ടായിക്കൊണ്ട് കാസര്‍കോട് ജില്ലാ കെ.എം.സി.സി നടത്തിയ മെഗാ ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് യു.എ.ഇ എന്ന നമ്മുടെ പോറ്റമ്മയായ രാജ്യത്തിനോടുള്ള കടപ്പാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സമൂഹത്തെ നെഞ്ചോടു ചേര്ത്തിട്ടുള്ളവരാണു യു.എ.ഇ ഭരണാധികരികാളും ഇവിടുത്തെ ഗവണ്മെന്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇ ഭരണാധികാരികളും ഇവിടുത്തെ ഭരണകൂടവും പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്കുന്ന സ്നേഹവായ്പും സൗകര്യങ്ങളും നാം ഈ രാജ്യത്തോട് കാണിക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. രക്തം നല്‍കൂ.. പുഞ്ചിരി സമ്മാനിക്കൂ എന്ന മഹത്തായ സന്ദേശമുയര്‍ത്തി ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ മെഗാ ബ്ലഡ് ഡോേേണഷന് ക്യാമ്പിലൂടെ ഈ രാജ്യത്ത് താമസിക്കുന്ന സ്വദേശികളും വിദേശികളുമായ നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് സമ്മാനിക്കുന്നത് സാന്ത്വനവും അവര്‍ക്ക് പുഞ്ചിരി തൂകാനുള്ള നിമിഷങ്ങളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് പ്ലേറ്റ്ലെറ്റ് ദാനം ചെയ്തവര്‍ക്ക് ജില്ലാ കമ്മിറ്റി അനുമോദന പത്രവും സമ്മാനങ്ങളും വിതരണം ചെയ്തു.
യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോ: പി.എ ഇബ്രാഹിം ഹാജി, യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാനും മിഡില്‍ ചന്ദ്രിക ഗവേണിംഗ് ബോഡി ചെയര്‍മാനുമായ യഹ്യ തളങ്കര, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര, ദുബായ് കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, സീനിയര്‍ വൈസ് പ്രസിഡണ്ട് ഹുസൈനാര് ഹാജി എടച്ചാക്കൈ, ആക്ടിംഗ് ജന സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡണ്ട് റഹീസ് തലശ്ശേരി, സെക്രട്ടറി സംസ്ഥാന സെക്രട്ടറി ഒ. മൊയ്ദു സാഹിബ്, അഡ്വ: ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, റാഫി പള്ളിപ്പുറം, സി.എച്ച് നൂറുദ്ധീന്‍, സലാം തട്ടാനിച്ചേരി, ഫൈസല്‍ മുഹ്സിന്, വിവിധ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഷബീര്‍ കൈതക്കാട്, സലാം മാവിലാടം, ഹനീഫ് ബാവ നഗര്‍, ഷാജഹാന് കാഞ്ഞങ്ങാട്, ഷബീര്‍ കീഴൂര്‍, സി.എ. ബഷീര്‍, ഫൈസല്‍ പട്ടേല്‍, സിദ്ധീഖ് ചൗക്കി, അയ്യൂബ് ഉറുമി, ഡോ. ഇസ്മായില്‍, മറ്റു മണ്ഡലം പഞ്ചായത്ത് മുനിസിപ്പല്‍ ഭാരവാഹികള്‍ കൈന്‍ഡ്നെസ്സ് ഗ്രൂപ്പ് പ്രതിനിധികളായ അന്‍വര്‍ വയനാട്, സിയാബ് തെരുവത്ത് തുടങ്ങിയവര്‍ സംസാരിച്ചു
ബ്ലഡ് ഡൊണേഷന്‍ ക്യാമ്പില്‍ ഏറ്റവും കൂടുതല്‍ ബ്ലഡ് ഡോണറ്ററെ പങ്കെടുപ്പിച്ചു ബെസ്റ്റ് പെര്‍ഫോമന്‍സ് കാഴ്ചവെച്ച ദുബായ് കാസര്‍കോട് മുന്‍സിപ്പല്‍ കെ.എം.സി.സി ടീമിനുള്ള അനുമോദന സര്‍ട്ടിഫിക്കറ്റ് ഡോ. പി.എ ഇബ്രാഹിം ഹാജി മുനിസിപ്പല്‍ കെ.എം.സി.സി പ്രസിഡണ്ട് ഹാരിസ് ബ്രദര്സിന് സമ്മാനിച്ചു. പ്ലേറ്റ്ലറ്റ് ദാനം ചെയ്യുന്നവര്‍ക്കു ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നല്കുന്ന പ്രശംസ പത്രത്തിന്റെയും സമ്മാനത്തിന്റെയും വിതരണോദ്ഘാടനം യഹ്യ തളങ്കര മുനിസിപ്പല്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഹസ്കര്‍ ചൂരിക്ക് നല്കി നിര്‍വഹിച്ചു. ജില്ലാ ട്രഷറര്‍ ഹനീഫ് ടി.ആര് നന്ദി പറഞ്ഞു.