ദുബായ്: യു.എ.ഇ ഉപ്പളക്കാര്‍ കൂട്ടായ്മ ഖിസൈസ് സല്മാന് ഫാരിസി ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സോക്കര്‍ ലീഗും ഫാമിലി മീറ്റും ശ്രദ്ധേയമായി. ആയിരത്തിയഞ്ഞൂറോളം പേരാണ് സംഗമത്തിനെത്തിയത്.
സംഗമത്തിന്റെ ഭാഗമായി നടന്ന സോക്കര്‍ ലീഗ് ആവേശം പകരുന്നതായി. സ്ത്രീകള്‍ക്കായി വടംവലി ഉള്‍പ്പെടെയുള്ള മത്സരങ്ങളും കുട്ടികള്‍ക്ക് വിവിധങ്ങളായ പരിപാടികളും സംഘടിപ്പിച്ചു.
എട്ട് ടീമുകള്‍ അണിനിരന്ന സോക്കര്‍ ലീഗില്‍ യു.ബി സോക്കര്‍ കിരീടം ചൂടി. റോയല്‍സ് മണ്ണംകുഴിയാണ് റണ്ണേഴ്സ്.
യു.ബി സോക്കറിന്റെ സഹീര്‍ സ്റ്റാര്‍ പ്ലേയര്‍ ഓഫ് ദി ടൂര്ണ്ണമെന്റായപ്പോള് അതേ ടീമിലെ ബാത്തി ഫൈനലിലെ മികച്ച താരമായി. റോയല്‍സ് മണ്ണംകുഴിയുടെ നിഹാദ്, സിയാദ് സുബൈര്‍, നൈമു എന്നിവര്‍ യഥാക്രമം ഗോള്‍ഡന്‍ ബൂട്ട്, എമേര്‍ജിങ് പ്ലെയര്‍, ഗോള്‍ഡന്‍ ഗ്ലൗ അവാര്‍ഡുകള്‍ നേടി. യു.ബി സോക്കറിന്റെ ബാത്തി ബെസ്റ്റ് ഡിഫന്‍ഡര്‍ അവാര്‍ഡിനും എഫ്.സി മണിമുണ്ടയുടെ സബീല്‍ ഗോള്‍ഡന്‍ ബോള്‍ അവാര്‍ഡിനും അര്‍ഹരായി.