ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു. യൂറോപ്യന്‍ പാര്‍ലിമെന്റ് എസ് സ്റ്റോണിയല്‍ അംഗം ജാക്ക് മാഡിസനാണ് ഫെബ്രുവരി ഒന്നിന് ട്രംപിന്റെ പേര് നിര്‍ദേശിച്ചത്. അമേരിക്കയുടെ കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ മറ്റു രാജ്യങ്ങളുമായി ഒരു യുദ്ധം പോലും പ്രഖ്യാപിക്കാത്ത പ്രസിഡന്റ്, മിഡില്‍ ഈസ്റ്റ് സമാധാന കരാര്‍ ഒപ്പുവച്ചു, സ്ഥിരതയും സമാധാനവും കൈവരിക്കുവാന്‍ കഴിഞ്ഞ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപിനെ സമാധാന നോബല്‍ പ്രൈസിന് നാമനിര്‍ദ്ദേശം ചെയ്യുന്നതെന്നാണ് ജാക്കിന്റെ വിശദീകരണം. […]

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്തു. യൂറോപ്യന്‍ പാര്‍ലിമെന്റ് എസ് സ്റ്റോണിയല്‍ അംഗം ജാക്ക് മാഡിസനാണ് ഫെബ്രുവരി ഒന്നിന് ട്രംപിന്റെ പേര് നിര്‍ദേശിച്ചത്. അമേരിക്കയുടെ കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ മറ്റു രാജ്യങ്ങളുമായി ഒരു യുദ്ധം പോലും പ്രഖ്യാപിക്കാത്ത പ്രസിഡന്റ്, മിഡില്‍ ഈസ്റ്റ് സമാധാന കരാര്‍ ഒപ്പുവച്ചു, സ്ഥിരതയും സമാധാനവും കൈവരിക്കുവാന്‍ കഴിഞ്ഞ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപിനെ സമാധാന നോബല്‍ പ്രൈസിന് നാമനിര്‍ദ്ദേശം ചെയ്യുന്നതെന്നാണ് ജാക്കിന്റെ വിശദീകരണം.

അബ്രഹാം റിക്കാര്‍ഡറുകള്‍ പരിശോധിച്ചു ഇസ്രയേല്‍ - യുനൈറ്റഡ് അറബ് എമിറൈറ്റ്സ് - അമേരിക്കാ സംയുക്ത പ്രസ്താവന ഉറപ്പുവരുത്തിയാണ് ജാക്ക് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തത്. കഴിഞ്ഞ വര്‍ഷവും നോബല്‍ സമാധാനപുരസ്‌കാരത്തിനു ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. നോര്‍വിജിയന്‍ പാര്‍ലിമെന്റ് മെംബര്‍ ക്രിസ്ത്യന്‍ ടൈബ്രിങ് ആണ് കഴിഞ്ഞ പ്രാവശ്യം പേര് നിര്‍ദേശിച്ചത്.

Related Articles
Next Story
Share it