സിനിമാ ഷൂട്ടിംഗിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹകന്‍ മരിച്ചു; സംവിധായകന് പരിക്ക്
മെക്‌സിക്കോ: സിനിമാ ഷൂട്ടിംഗിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. ന്യൂ മെക്സിക്കോയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്. ഛായാഗ്രാഹകയെ ഹെലികോപ്റ്ററില്‍ ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിംഗിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍ നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. അലെക് ബാള്‍ഡ് വിന്നിനെ പോലീസ് […]

മെക്‌സിക്കോ: സിനിമാ ഷൂട്ടിംഗിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. ന്യൂ മെക്സിക്കോയില്‍ റസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് അപകടം. ചിത്രത്തിന്റെ സംവിധായകന് പരിക്കേറ്റിട്ടുണ്ട്.
ഛായാഗ്രാഹകയെ ഹെലികോപ്റ്ററില്‍ ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംവിധായകന്‍ ജോയല്‍ സൂസയെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹം ചികിത്സയിലാണ്. ഷൂട്ടിംഗിന് ഉപയോഗിക്കുന്ന കളിത്തോക്കില്‍ നിന്നാണ് ഇരുവര്‍ക്കും വെടിയേറ്റത്. അലെക് ബാള്‍ഡ് വിന്നിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ചിത്രത്തില്‍ അബദ്ധത്തില്‍ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്ന് കാരന്റെ അച്ഛന്‍ റസ്റ്റായാണ് ബോള്‍ഡ്വിന്‍ അഭിനയിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സാന്റാഫേ പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു. ഏത് തരം തോക്കാണ് ഉപയോഗിച്ചതെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.