ലണ്ടന്‍: ദൈവത്തിന്റെ കൈയ്യുമായി ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടപറഞ്ഞു. പക്ഷേ ദൈവത്തിന്റെ കൈ എന്ന് വിശേഷിപ്പിക്കുന്ന ഹാന്‍ഡ് ഗോളിന്റെ പേരില്‍ ഇന്നും മറഡോണയ്ക്ക് മാപ്പ് നല്കാന് തയ്യാറാകാതെ ഒരാളുണ്ട്. അന്നത്തെ മറഡോണയുടെ ഇരയായ ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ട്ടണ്‍ ആണ് അയാള്‍.
1986 ലോകകപ്പിലായിരുന്നു ദുരന്ത സംഭവം. ഡീഗോ മറഡോണയുടെ കൈയില്‍ തട്ടി വലയില്‍ കയറിയ പന്ത് റഫറി ഗോള്‍ വിധിക്കുകയായിരുന്നു. ദൈവത്തിന്റെ കൈയ്യെന്ന് ഫുട്ബോള്‍ ലോകം വാഴ്ത്തിയ ഗോളിനെ മാപ്പര്‍ഹിക്കാത്ത കുറ്റമായി ഇന്നും കാണുന്നയാളാണ് ഇഗ്ലംണ്ടിന്റെ ഗോള്‍ കീപ്പറായിരുന്ന പീറ്റര്‍ ഷില്ട്ടന്.
‘അദേഹം വലിയവനായിരിക്കാം. പക്ഷെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഇല്ലാത്തയാളാണ്’. ഷില്ട്ടന് പറഞ്ഞു. അതിന്റെ പേരില്‍ ഇതുവരെ മറഡോണ ഖേദം പ്രകടിപ്പിച്ചിട്ടില്ലാത്തതും ഷില്ട്ടന് ചൂണ്ടിക്കാട്ടി. 1986 മെക്സിക്കോയില്‍ നടന്ന 13-ാമത് ഫുട്ബോള്‍ ലോകകപ്പില്‍ ഇംണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് മറഡോണ കൈ കൊണ്ട് ഗോള്‍ നേടിയത്. ബോക്സിലേക്കെത്തിയ പന്ത് വലതുകൈ കൊണ്ട് തട്ടിയകറ്റാന്‍ എത്തിയ ഷില്ട്ടന് മുന്നില്‍ ചാടി ഉയര്‍ന്ന് ഷില്‍ട്ടന്റെ തലയ്ക്ക് മുകളിലൂടെ തന്റെ ഇടംകൈ കൊണ്ട് തട്ടി മറഡോണ പന്ത് വലയിലാക്കുകയായിരുന്നു.മെക്സിക്കോ സിറ്റിയിലെ ആസ്റ്റക് സ്റ്റേഡിയത്തിലെ ആ സംഭവത്തിന് ശേഷം ഇതുവരെ മറഡോണയെ കാണാന്‍ ഷില്ട്ടന് തയ്യാറായിട്ടില്ല.
Diego Maradona “Truly Great” But “Hand Of God” Still Riles Peter Shilton