പാഴ് ബള്‍ബില്‍ ക്രിസ്മസ് അപ്പൂപ്പനുണ്ടാക്കി ധനലക്ഷ്മി

കാസര്‍കോട്: പാഴ് ബള്‍ബില്‍ ക്രിസ്മസ് അപ്പൂപ്പനുണ്ടാക്കി ശ്രദ്ധേയമായിരിക്കുകയാണ് ധനലക്ഷ്മി മോള്‍. പാഴ് ബള്‍ബില്‍ ഏതാനും മണിക്കൂര്‍ കൊണ്ടാണ് ധനലക്ഷ്മിയുടെ കൊച്ചുകൈകളില്‍ ക്രിസ്മസ് അപ്പൂപ്പന്‍ ഉണ്ടായത്. പാഴ് വസ്തുക്കളിലും പേപ്പറുകളിലും നിരവധി കരകൗശലങ്ങള്‍ വിരിയിച്ച ധനലക്ഷ്മി പിറന്ന് വീണ് ലോകം തിരിച്ചറിയുന്നതിന് മുമ്പ് തനിച്ചാക്കി പോയ കുഞ്ഞനുജത്തിയെക്കുറിച്ച് 'നീയങ്ങു പോയ്' എന്ന ആല്‍ബം തീര്‍ത്ത് അതില്‍ പാടി ശ്രദ്ധേയയായിരുന്നു. ചെറുവത്തൂര്‍ നാലിലാംകണ്ടം വലിയപൊയില്‍ ജി.യു.പി.എസിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ബിനോയ്-സജ്‌ന ബിനോയ് ദമ്പതികളുടെ മകളാണ്.

Related Articles
Next Story
Share it