ഗാസയില്‍ മരണം 6000 കടന്നു; സ്ഥിതി അതീവരൂക്ഷം
ടെല്‍അവീവ്: ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയില്‍. ഗാസയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ യു.എന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേല്‍ നിലപാട്. ഹമാസിന്റെ പക്കല്‍ അഞ്ച് ലക്ഷം ലിറ്റര്‍ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആസ്പത്രികളുടെ […]

ടെല്‍അവീവ്: ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയില്‍. ഗാസയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ യു.എന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേല്‍ നിലപാട്. ഹമാസിന്റെ പക്കല്‍ അഞ്ച് ലക്ഷം ലിറ്റര്‍ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആസ്പത്രികളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഇന്‍കുബേറ്ററില്‍ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ അപകടത്തിലാകുമെന്ന് യു.എന്‍ ദുരിതാശ്വാസ ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആസ്പത്രികളുടെ പ്രവര്‍ത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ, ഇസ്രയേലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യു.എന്‍ തലവന്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തി. ഗാസയില്‍ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഗുട്ടറസ് പറഞ്ഞു. ഏതൊരു സായുധ പോരാട്ടത്തിലും സാധാരണക്കാര്‍ സംരക്ഷിക്കപ്പെടണമെന്നും ആരും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അതീതര്‍ അല്ലെന്നും യു.എന്‍ തലവന്‍ പ്രതികരിച്ചു. നിരപരാധികളെ മറയാക്കുന്നതോ ലക്ഷങ്ങളെ ഒറ്റയടിക്ക് ഒഴിപ്പിക്കുന്നതോ അല്ല സിവിലിയന്‍ സംരക്ഷണം. പലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അഭിപ്രായപ്പെട്ടു. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പാലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകിലെന്നും അഭിപ്രായപ്പെട്ടു.