ഗാസ തേങ്ങുന്നു; ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി; 14 കുട്ടികളും മൂന്ന് സ്ത്രീകളും

ഗാസ: പാലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. 14 കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടും. 304 പേര്‍ക്ക് പരിക്കേറ്റതായി പാലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഹമാസിന്റെ തിരിച്ചടിയില്‍ ഇസ്റാഈലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇരുപതില്‍ താഴെ ആളുകള്‍ക്ക് പരിക്കേറ്റു. പാലസ്തീനെതിരായ ആക്രമണത്തില്‍ ലോകമെങ്ങും വ്യാപക പ്രതിഷേധം അലയടിക്കുകയാണ്. ലോകനേതാക്കള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സലാഹിനെപ്പോലുള്ള താരങ്ങളും രംഗത്തെത്തി. ന്യൂയോര്‍ക്ക്, ലണ്ടന്‍, കറാച്ചി, റബാത് തുടങ്ങി വിവിധ രാജ്യതലസ്ഥാനങ്ങളില്‍ കൂറ്റന്‍ റാലികള്‍ നടന്നു. ന്യൂയോര്‍ക്കില്‍ ആയിരങ്ങളാണ് […]

ഗാസ: പാലസ്തീനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. 14 കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടും. 304 പേര്‍ക്ക് പരിക്കേറ്റതായി പാലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഹമാസിന്റെ തിരിച്ചടിയില്‍ ഇസ്റാഈലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇരുപതില്‍ താഴെ ആളുകള്‍ക്ക് പരിക്കേറ്റു.

പാലസ്തീനെതിരായ ആക്രമണത്തില്‍ ലോകമെങ്ങും വ്യാപക പ്രതിഷേധം അലയടിക്കുകയാണ്. ലോകനേതാക്കള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സലാഹിനെപ്പോലുള്ള താരങ്ങളും രംഗത്തെത്തി. ന്യൂയോര്‍ക്ക്, ലണ്ടന്‍, കറാച്ചി, റബാത് തുടങ്ങി വിവിധ രാജ്യതലസ്ഥാനങ്ങളില്‍ കൂറ്റന്‍ റാലികള്‍ നടന്നു. ന്യൂയോര്‍ക്കില്‍ ആയിരങ്ങളാണ് പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്.

Related Articles
Next Story
Share it