ആമിന കുട്ടിയുടെയും വാപ്പിയുടെയും കഥയുമായി 'ഡിയര്‍ വാപ്പി'

ലാലും അനഘ നാരായണനും ഒന്നിക്കുന്ന 'ഡിയര്‍ വാപ്പി'യുടെ ടീസര്‍ പുറത്തിറങ്ങി. നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തയ്യല്‍ക്കാരനായാണ് ലാല്‍ എത്തുന്നത്. മണിയന്‍പിള്ള രാജു, ജഗദീഷ്, അനു സിത്താര, നിര്‍മ്മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിരാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ […]

ലാലും അനഘ നാരായണനും ഒന്നിക്കുന്ന 'ഡിയര്‍ വാപ്പി'യുടെ ടീസര്‍ പുറത്തിറങ്ങി. നിരഞ്ജ് മണിയന്‍പിള്ള രാജുവാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍. മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ തയ്യല്‍ക്കാരനായാണ് ലാല്‍ എത്തുന്നത്. മണിയന്‍പിള്ള രാജു, ജഗദീഷ്, അനു സിത്താര, നിര്‍മ്മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിരാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ, ശശി ഇ രങ്കല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
തയ്യല്‍ക്കാരന്‍ ബഷീറിന്റെയും മോഡലായ മകള്‍ അമീറയുടെയും കഥ പറയുന്ന 'ഡിയര്‍ വാപ്പി' തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.കൈലാസ് മേനോന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.


-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it