കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം; ചവിട്ടേറ്റ് ആന്തരികാവയവങ്ങള്‍ പുറത്തുവന്ന നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആത്രശ്ശേരി സ്വദേശി ജോസ് (63) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആന ചവിട്ടിയതാണെന്നാണ് സംശയം. ആനയെ കാണാന്‍ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിയതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ജോസ് അപ്പോള്‍ […]

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആത്രശ്ശേരി സ്വദേശി ജോസ് (63) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ആന ഓടിയ വഴിയില്‍, മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ചവിട്ടേറ്റ് ആന്തരികാവയവങ്ങളടക്കം പുറത്തേക്ക് വന്ന നിലയിലാണ്. ഇന്നലെ രാവിലെയാണ് ജോസ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ആന ചവിട്ടിയതാണെന്നാണ് സംശയം. ആനയെ കാണാന്‍ വലിയ ജനക്കൂട്ടമെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ജോസുമുണ്ടായിരുന്നു. പടക്കം പൊട്ടിയതോടെ ആന ഓടി. ഈ സമയത്ത് ജനക്കൂട്ടവും ഓടി. ജോസ് അപ്പോള്‍ വീണുപോയതാകാമെന്നാണ് സൂചന. ഇന്നലെ മുഴുവന്‍ ഉളിക്കലിനെ വിറപ്പിച്ച കാട്ടാന രാത്രിയോടെ കാട് കയറി. ഇന്നലെ വനാതിര്‍ത്തിയില്‍ എത്തിയ ആന രാത്രി ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. മാട്ടറ ചോയിമടയിലെ തോട്ടത്തില്‍ കടന്ന ആന പിന്നീട് കാട് കയറി. ആനയുടെ നീക്കങ്ങള്‍ വനം വകുപ്പ് നിരീക്ഷിച്ചുവരികയാണ്. കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവെയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ് ഇന്നലെ കാട്ടാനയിറങ്ങിയത്. ഉളിക്കല്‍ ടൗണിനോട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് നിലയുറപ്പിച്ചത്. വനാതിര്‍ത്തിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്.