മംഗളൂരു: 13 ലക്ഷത്തിലേറെ രൂപയുടെ അനധികൃതസ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. മഹാരാഷ്ട്ര ഉല്ലാസ് നഗറിലെ വിനോഷ് രാജു അദ്വാനിയെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 13,16,238 രൂപ വിലമതിക്കുന്ന 284.90 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് പിടികൂടി. വെള്ളിയാഴ്ച ദുബായില്‍ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിലെത്തിയ വിനോഷ് രാജുവിനെ മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. വള, മോതിരം, ബട്ടന് തുടങ്ങിയ രൂപത്തിലും പശ രൂപത്തിലുമാക്കി പായ്ക്ക് ചെയ്ത് രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.