അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകള്‍ തുറന്നു; ക്ലാസ് മുറിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടണ്‍; ദൃശ്യങ്ങള്‍ പുറത്ത്

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകള്‍ തുറന്നു. ക്ലാസ് മുറിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടണ്‍ സ്ഥാപിച്ച് പരസ്പരം കാണാനാവാത്ത രീതിയിലാണ് ക്ലാസ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാബൂള്‍ ഇബ്ന്‍-ഇ-സിന യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രാജ്യത്ത് താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം പുറപ്പെടുവിച്ച ആദ്യ ഫത്വയായിരുന്നു പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചുള്ള വിദ്യാഭ്യാസം വേണ്ട എന്നുള്ളത്. സമൂഹത്തില്‍ തിന്മകള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. അധ്യാപകരുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും യോഗത്തിലാണ് താലിബാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. […]

കാബൂള്‍: താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകള്‍ തുറന്നു. ക്ലാസ് മുറിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ കര്‍ട്ടണ്‍ സ്ഥാപിച്ച് പരസ്പരം കാണാനാവാത്ത രീതിയിലാണ് ക്ലാസ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാബൂള്‍ ഇബ്ന്‍-ഇ-സിന യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

രാജ്യത്ത് താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം പുറപ്പെടുവിച്ച ആദ്യ ഫത്വയായിരുന്നു പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ചുള്ള വിദ്യാഭ്യാസം വേണ്ട എന്നുള്ളത്. സമൂഹത്തില്‍ തിന്മകള്‍ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. അധ്യാപകരുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും യോഗത്തിലാണ് താലിബാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള കാര്യങ്ങള്‍ക്ക് വിലക്കുകള്‍ ഉണ്ടാകില്ലെന്നും താലിബാന്‍ പറഞ്ഞിരുന്നു.

അതിനിടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പഞ്ച്ശിറിലെ എതിര്‍പ്പ് കൂടി അടിച്ചമര്‍ത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് വേഗം കൂടിയിട്ടുണ്ട്. ഉടന്‍ തന്നെ സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപോര്‍ട്ട്. താലിബാന്റെ പരമോന്നത നേതാവായ മൗലവി ഹൈബത്തുള്ള അഖുന്‍സദയായിരിക്കും പുതിയ സര്‍ക്കാരിന്റേയും പരമാധികാരി. അഖുന്‍സദയുടെ കീഴിലായിരിക്കും സര്‍ക്കാരിലെ ഓരോ അംഗങ്ങളും.

Related Articles
Next Story
Share it