കാസര്‍കോട്: യാത്രക്കാര്‍ക്ക് കറന്‍സി രഹിത ചലോ കാര്‍ഡ് സംവിധാനമൊരുക്കി സ്വകാര്യ ബസ് ഉടമകള്‍. കാസര്‍കോട് താലൂക്കില്‍ സ്വകാര്യബസ് യാത്രക്കാര്‍ക്ക് ടു പേ ട്രാവല്‍ കാര്‍ഡ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ ലോഞ്ചിംഗ് രാവിലെ പുതിയ ബസ് സ്റ്റാന്റില്‍ കാസര്‍കോട് ജോയിന്റ് ആര്.ടി.ഒ സി. പത്മകുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, താലൂക്ക് സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി, വിജയ് മേനോന്, മനു നായര്‍ സംബന്ധിച്ചു. സമ്പര്‍ക്കം ഒഴിവാക്കുക എന്ന പ്രധാന ലക്ഷ്യമാണ് ചലോ കാര്‍ഡിലൂടെ ഉദ്ദേശിക്കുന്നത്.
ബസ് യാത്രക്കാര്‍ക്ക് അവരുടെ ബസ് ടിക്കറ്റിന്റെ പണമടയ്ക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ടാപ്പ് ടു പേ കാര്‍ഡാണ് ചലോ കാര്‍ഡ്. റീചാര്‍ജ് ചെയ്ത് ഒരു വാലറ്റായോ പ്രതിമാസ യാത്രാ പാസായോ കാര്‍ഡ് ഉപയോഗിക്കാം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാര്‍ക്ക് ദിവസവും ടിക്കറ്റ് എടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പാസ് സഹായിക്കും. കണ്ടക്ടറുടെ മെഷീനില്‍ കാര്‍ഡ് ടാപ്പ് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. യാത്രക്കാര്‍ക്ക് ചില്ലറ കൈയിലില്ല എന്ന ആവലാതിയും ഉണ്ടാവില്ല. കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ 10 ശതമാനം കിഴിവ് ലഭിക്കുമെന്നതും ഗുണകരമാണ്. കാര്‍ഡ് പേമെന്റുകള്‍ സ്വീകരിക്കുന്ന ബസുകള്‍ തിരിച്ചറിയാന്‍ ഇവയ്ക്ക് സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. സിറ്റി ബസുകളിലെ കണ്ടക്ടര്‍മാര്‍ വഴി ചലോ കാര്‍ഡ് വാങ്ങി റീചാര്‍ജ് ചെയ്യാം.
വാങ്ങുന്ന സമയത്ത് 30 രൂപ ഒറ്റത്തവണ ഫീസ് ബാധകമാണ്. 10 രൂപ മുതല്‍ 3,000 രൂപ വരെ എത്ര രൂപയ്ക്ക് വേണമെങ്കിലും റീചാര്ജ്ചെയ്യാമെന്നും കാസര്‍കോട്് പ്രൈവറ്റ് ബസ്ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ്, വിജയ് മേനോന്, മനു നായര്‍ എന്നിവര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.
തുടക്കത്തില്‍ 100 ബസുകളിലാണ് ‘ചലോ കാര്‍ഡ്’ പദ്ധതി ഏര്‍പ്പെടുത്തുന്നത്. തുടര്‍ന്ന് കൂടുതല്‍ ബസുകളിലേക്കു കൂടി ഈ സൗകര്യം വിപുലീകരിക്കും. ബസുകളിലെ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും യാത്രാനുഭവം മെച്ചപ്പെടുത്താനും സംസ്ഥാന ഗതാഗത വകുപ്പുമായും ബസ് ഓപ്പറേറ്റര്‍മാരുമായും ചലോ സഹകരിച്ച് പ്രവര്‍ത്തിക്കും. 2021 ഡിസംബറില്‍ ആരംഭിച്ച ചലോ സാങ്കേതികവിദ്യജില്ലയിലുടനീളം 95 ബസുകളില്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. നഗരത്തില്‍ സമ്പര്ക്കരഹിതമായ യാത്രാനുഭവം നല്‍കുന്നതിനായാണ് കാര്‍ഡ് അവതരിപ്പിക്കുന്നത്.