ചെമ്മനാട്: മുസ്ലീം ലീഗ് സംസ്ഥാന ട്രഷററായി വീണ്ടും തിരഞ്ഞടുക്കപെട്ട സി.ടി. അഹമ്മദലിക്ക് ജന്മനാടായ ചെമ്മനാട് ഒന്നാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റി സ്വീകരണം നല്കി. വാര്‍ഡ് കമ്മിറ്റിയുടെ ഉപഹാരം വാര്‍ഡ് പ്രസിഡണ്ട് പി.കെ. താഹ നല്കി. ജനറല്‍ സെക്രട്ടറി സി.എച്ച്. സാജു ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പി.കെ. താഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മുസ്ലീം ലീഗ് ജില്ലാ കൗണ്‍സിലറുമായ ബദറുല്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അമീര്‍ പാലോത്ത്, സുല്‍വാന്‍ കെ.വി, പി.എം. അബ്ദുല്ല, ഉബൈദ്. സി.പി, മനാഫ്. സി.എ, മുസ്തഫ, അബ്ബാസ്, അബ്ദുല്‍ സത്താര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച്. സാജു സ്വാഗതവും മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.