ഭാര്യയെ വെട്ടി നുറുക്കി കുക്കറില്‍ വേവിച്ചു; ശേഷം തടാകത്തിലെറിഞ്ഞു; മുന്‍ സൈനികന്‍ അറസ്റ്റില്‍
തെലങ്കാന: ഹൈദരാബാദില്‍ മുന്‍ സൈനികന്‍ ഭാര്യയെ കൊന്ന് വെട്ടിനുറുക്കി കുക്കറില്‍ വേവിച്ചു. തുടര്‍ന്ന് തടാകത്തില്‍ നിക്ഷേപിക്കുകയായിരുന്നു. 35 വയസുകാരി വെങ്കട് മാധവിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കള്‍ കാണ്‍മാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിഞ്ഞത്. പൊലീസ് പറയുന്നത് പ്രകാരം ജനുവരി 18നാണ് മാധവിയുടെ ബന്ധുക്കള്‍ മാധവിയെ കാണ്‍മാനില്ലെന്ന് കാട്ടി പരാതി നല്‍കിയത്. മാധവിയുടെ ഭര്‍ത്താവും മുന്‍ സൈനികനുമായ ഗുരുമൂര്‍ത്തി സംശയത്തിനെ തുടര്‍ന്നാണ് വെട്ടിക്കൊന്നത് എന്ന് പൊലീസിന് മനസിലായി. സെംഭവം പുറത്ത് വന്നതിന് പിന്നാലെ ഗുരുമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിവുകള്‍ ഇല്ലാതാക്കാന്‍ ആണ് ശരീര ഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചതെന്നും തുടര്‍ന്ന് ബാഗിലാക്കി ചന്ദന്‍ തടാകത്തില്‍ നിക്ഷേപിക്കുകയുമായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി. മാധവി , സ്വദേശമായ നന്ദ്യാലില്‍ പെട്ടെന്ന് പോകണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്നും ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ഗുരുമൂര്‍ത്തി പൊലീസിനോട് പറഞ്ഞു. ഹൈദരാബാദിലെ ജില്ലേലഗുഡയില്‍ രണ്ട് മക്കളോടൊപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.