ക്രിയേറ്റീവ് കാസര്‍കോട് ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ക്രാഫ്റ്റ്, പെയിന്റിംഗ് രംഗങ്ങളില്‍ വളര്‍ന്നു വരുന്ന വനിതകളുടെ കൂട്ടായ്മയായ 'ക്രിയേറ്റീവ് കാസര്‍കോട്' ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഈ കോവിഡ് കാലത്താണ് വീട്ടകങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന വനിതകളുടെ സൃഷ്ടിപരമായ അഭിരുചികളും കഴിവുകളും പൊതുസമൂഹം തിരിച്ചറിഞ്ഞത്. കലാവാസനയുള്ള സുഹൃത്തുക്കള്‍ക്ക് തണലാവുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. മുഖ്യാതിഥികളായ പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ലക്ചററുമായ ഷിഫാനി മുജീബും ഇവന്റ് കോര്‍ഡിനേറ്റര്‍ അര്‍ശാന റാഷിദും സംയുക്തമായി ലോഗോ പ്രകാശനം ചെയ്തു. ക്രിയാത്മകമായി മുന്നോട്ടു വരുന്ന ഓരോ സുഹൃത്തുക്കള്‍ക്കും അവരുടെ ശാക്തീകരണത്തിനും ഉന്നമനത്തിനും […]

കാസര്‍കോട്: ക്രാഫ്റ്റ്, പെയിന്റിംഗ് രംഗങ്ങളില്‍ വളര്‍ന്നു വരുന്ന വനിതകളുടെ കൂട്ടായ്മയായ 'ക്രിയേറ്റീവ് കാസര്‍കോട്' ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു. ഈ കോവിഡ് കാലത്താണ് വീട്ടകങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന വനിതകളുടെ സൃഷ്ടിപരമായ അഭിരുചികളും കഴിവുകളും പൊതുസമൂഹം തിരിച്ചറിഞ്ഞത്. കലാവാസനയുള്ള സുഹൃത്തുക്കള്‍ക്ക് തണലാവുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. മുഖ്യാതിഥികളായ പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ലക്ചററുമായ ഷിഫാനി മുജീബും ഇവന്റ് കോര്‍ഡിനേറ്റര്‍ അര്‍ശാന റാഷിദും സംയുക്തമായി ലോഗോ പ്രകാശനം ചെയ്തു.
ക്രിയാത്മകമായി മുന്നോട്ടു വരുന്ന ഓരോ സുഹൃത്തുക്കള്‍ക്കും അവരുടെ ശാക്തീകരണത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.

Related Articles
Next Story
Share it