മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ സി.പി.എം-ലീഗ് ധാരണ-കെ. സുരേന്ദ്രന്‍
കാസര്‍കോട്: ജില്ലയില്‍ മുസ്ലിംലീഗും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്നും ഉദുമയിലും മഞ്ചേശ്വരത്തും പരസ്പരം ധാരണയുള്ളതായും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍ ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയെയും ഉദുമയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയേയും പരസ്പരം വിജയിപ്പിക്കാനുള്ള ധാരണയാണ് അണിയറയില്‍ നടക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലായി 3000ലേറെ ഇരട്ട വോട്ടുകളുണ്ട്. മുസ്ലിംലീഗിനും സി.പി.എമ്മിനും സ്വാധീനമുള്ള മേഖലയിലാണിത്. സി.പി.എമ്മിന്റെ അതേ തന്ത്രമാണ് ലീഗും നടത്തുന്നത്. തിരഞ്ഞെടുപ്പ് […]

കാസര്‍കോട്: ജില്ലയില്‍ മുസ്ലിംലീഗും സി.പി.എമ്മും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്നും ഉദുമയിലും മഞ്ചേശ്വരത്തും പരസ്പരം ധാരണയുള്ളതായും ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്‍ ആരോപിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥിയെയും ഉദുമയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയേയും പരസ്പരം വിജയിപ്പിക്കാനുള്ള ധാരണയാണ് അണിയറയില്‍ നടക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലായി 3000ലേറെ ഇരട്ട വോട്ടുകളുണ്ട്. മുസ്ലിംലീഗിനും സി.പി.എമ്മിനും സ്വാധീനമുള്ള മേഖലയിലാണിത്. സി.പി.എമ്മിന്റെ അതേ തന്ത്രമാണ് ലീഗും നടത്തുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇരുപാര്‍ട്ടികളും നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇരട്ടവോട്ടുകളും കള്ളവോട്ടുകളും വ്യാപകമായിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. പരാതി നല്‍കിയിട്ടും നടപടിയുണ്ടാവുന്നില്ല. ജില്ലയിലും നിരവധി പ്രശ്‌ന ബാധിത ബൂത്തുകളുണ്ട്. ഇത് ശ്രദ്ധയില്‍പെടുത്തിയിട്ടും ബന്ധപ്പെട്ടവര്‍ അലംഭാവം കാട്ടുകയാണ്-സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഭരണസ്വാധീനം ഉപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും അടക്കമുള്ളവര്‍ സ്വര്‍ണ്ണ-ഡോളര്‍ കടത്തിന് കൂട്ടുനിന്നതായും അഴിമതി നടത്തിയതായും സുരേന്ദ്രന്‍ ആരോപിച്ചു. ഓരോ ദിവസവും പുതിയ അഴിമതിക്കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും സ്വര്‍ണ്ണ, ഡോളര്‍ കടത്തും ആഴക്കടല്‍ അഴിമതിയുമൊക്കെ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പ്രശ്‌നമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും ചില മന്ത്രിമാരും പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുകയാണ്. മന്ത്രി കടകംപള്ളി ഈ വിഷയത്തില്‍ നേരത്തെ മാപ്പുപറഞ്ഞെങ്കിലും പിന്നീട് തള്ളിപ്പറയുകയാണ്. യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച് പ്രകോപനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും പ്രക്ഷോഭം തുടങ്ങേണ്ടിവരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂരില്‍ ലീഗ് സ്ഥാനാര്‍ത്ഥി വിജയിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.ബി.ജെ.പി ജില്ലാ സെക്രട്ടറി സുധാമ ഗോസാഡ, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്രഭണ്ഡാരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.