കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിലെത്തി; തുടര്‍ന്ന് ബോംബേറും അക്രമവും, ആറ് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ കലാശിച്ചു. കണ്ണൂര്‍ പിണറായിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബോംബേറിലും അക്രമത്തിലും നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകരായ ചേരിക്കല്‍ കുംബള ബസാറില്‍ പി. വൈശാഖ് (26), പുത്തന്‍ പുരയില്‍ വീട്ടില്‍ ടി.സി. അക്ഷയ് (24), പിണറായി പൃത്തിക്കാവുള്ളം വീട്ടില്‍ പി. നിഖില്‍ (28), വെണ്ടുട്ടായി മാവിലവീട്ടില്‍ ടി.കെ അശ്വത്ത് (25) എന്നിവര്‍ക്കും സി.പി.എം പ്രവര്‍ത്തകരായ അഹദ് (36), പ്രയാഗ് […]

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ കലാശിച്ചു. കണ്ണൂര്‍ പിണറായിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബോംബേറിലും അക്രമത്തിലും നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ബി.ജെ.പി പ്രവര്‍ത്തകരായ ചേരിക്കല്‍ കുംബള ബസാറില്‍ പി. വൈശാഖ് (26), പുത്തന്‍ പുരയില്‍ വീട്ടില്‍ ടി.സി. അക്ഷയ് (24), പിണറായി പൃത്തിക്കാവുള്ളം വീട്ടില്‍ പി. നിഖില്‍ (28), വെണ്ടുട്ടായി മാവിലവീട്ടില്‍ ടി.കെ അശ്വത്ത് (25) എന്നിവര്‍ക്കും സി.പി.എം പ്രവര്‍ത്തകരായ അഹദ് (36), പ്രയാഗ് (25) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ബി.ജെ.പി പ്രവര്‍ത്തകരെ ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിലും ബി.ജെ.പി ഇവരെ തലശ്ശേരി സഹകരണ ആസ്പത്രിയില്‍ സി.പി.എം പ്രവര്‍ത്തകരെ തലശേരി ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബോംബേറില്‍ തകര്‍ന്നു. ചേരിക്കല്‍ കുംബള ബസാറില്‍ മതിലില്‍ തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബോംബേറിലും അക്രമത്തിലും കലാശിച്ചത്. സി.പി.എം ബുക്ക് ചെയ്ത സ്ഥലത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ പതിച്ചുവെന്നും ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് അക്രമം നടത്തിയതെന്നും സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം സി.പി.എം ഏകപക്ഷീയമായി അക്രമം നടത്തിയെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Related Articles
Next Story
Share it