തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം

കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. മത്സ്യതൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാ(54)ണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യു മാഹി പഞ്ചായത്തുകളില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. വീടിന് സമീപം ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് ഹരിദാസിനെ സംഘം വെട്ടിക്കൊന്നത്. അക്രമം തടയാന്‍ ശ്രമത്തിനിടെ ഹരിദാസിന്റെ സഹോദരന്‍ സുരനും വെട്ടേറ്റു. ഹരിദാസിന്റെ കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ […]

കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകനെ രണ്ട് ബൈക്കുകളിലായി എത്തിയ സംഘം വെട്ടിക്കൊന്നു. തലശ്ശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കൊലപാതകം നടന്നത്. മത്സ്യതൊഴിലാളിയായ പുന്നോല്‍ സ്വദേശി ഹരിദാസാ(54)ണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി നഗരസഭ, ന്യു മാഹി പഞ്ചായത്തുകളില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വീടിന് സമീപം ബന്ധുക്കളുടെ മുന്നില്‍ വെച്ചാണ് ഹരിദാസിനെ സംഘം വെട്ടിക്കൊന്നത്. അക്രമം തടയാന്‍ ശ്രമത്തിനിടെ ഹരിദാസിന്റെ സഹോദരന്‍ സുരനും വെട്ടേറ്റു. ഹരിദാസിന്റെ കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഒരാഴ്ച മുമ്പ് പ്രദേശത്ത് സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതല്‍ പൊലീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
കൊലയാളികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ പരിശീലനം ലഭിച്ചവരാണ് കൊലയ്ക്ക് പിന്നിലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇത്തരം പ്രവര്‍ത്തികളിലൂടെ സി.പി.എം പ്രവര്‍ത്തകരെ വിറപ്പിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it