സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ ഉജ്ജ്വല തുടക്കം
കണ്ണൂര്‍: സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ബര്‍ണശ്ശേരിയിലെ നായനാര്‍ നഗറില്‍ ചെങ്കൊടി ഉയര്‍ന്നു. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പതാകയുയര്‍ത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വ വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കണമെന്നും ബി.ജെ.പിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്നും യെച്ചൂരി പറഞ്ഞു. ബി.ജെ.പി മതധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യുകയാണെന്നും കേരള സര്‍ക്കാര്‍ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. ചൈനയെ പ്രകീര്‍ത്തിച്ചും ഇന്ത്യയുടെ വിദേശനയത്തെ വിമര്‍ശിച്ചുമാണ് യെച്ചൂരി സംസാരിച്ചു തുടങ്ങിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ […]

കണ്ണൂര്‍: സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ബര്‍ണശ്ശേരിയിലെ നായനാര്‍ നഗറില്‍ ചെങ്കൊടി ഉയര്‍ന്നു. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പതാകയുയര്‍ത്തി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വ വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കണമെന്നും ബി.ജെ.പിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്നും യെച്ചൂരി പറഞ്ഞു. ബി.ജെ.പി മതധ്രുവീകരണം നടത്തി രാഷ്ട്രീയ ലാഭം കൊയ്യുകയാണെന്നും കേരള സര്‍ക്കാര്‍ മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. ചൈനയെ പ്രകീര്‍ത്തിച്ചും ഇന്ത്യയുടെ വിദേശനയത്തെ വിമര്‍ശിച്ചുമാണ് യെച്ചൂരി സംസാരിച്ചു തുടങ്ങിയത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്കന്‍ ശ്രമം. അമേരിക്കന്‍ ഏകാധിപത്യത്തെ ചെറുക്കുന്നത് ചൈനയാണ്. യഥാര്‍ത്ഥത്തില്‍ നടക്കുന്നത് യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധമല്ല. അമേരിക്കയും റഷ്യയും തമ്മിലുള്ള യുദ്ധമാണ്. യുക്രൈന്‍ അതിന്റെ വേദിമാത്രം-യെച്ചൂരി പറഞ്ഞു.
മണിക് സര്‍ക്കാര്‍ അധ്യക്ഷത വഹിച്ചു. 812 പ്രതിനിധികളാണ് ഈമാസം 10 വരെ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണ്. 175 പേരാണ് കേരളത്തില്‍ നിന്നുള്ളത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് വൈകിട്ട് നാലിന് അവതരിപ്പിക്കും.
കേരളത്തിലൊഴികെ പാര്‍ട്ടി ദുര്‍ബലമാകുന്നുവെന്ന് സി.പി.എം സംഘടനാ റിപ്പോര്‍ട്ട് വിലയിരുത്തിയിരുന്നു. കേരളമടക്കം മുന്നണി വിപുലീകരണം ആലോചിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കാലമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പാര്‍ട്ടിയുടെ രണ്ടു ശക്തികേന്ദ്രങ്ങള്‍ ചോര്‍ന്നു പോകുന്നു. കേരളത്തിലൊഴികെ പാര്‍ട്ടി ദുര്‍ബലമാകുന്നു. ബിജെപി - ആര്‍.എസ്.എസ് ഭരണം ചെറുക്കാന്‍ പാര്‍ട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്തണം. ബഹുജന അടിത്തറയുള്ള വിപ്ലവ പാര്‍ട്ടിയായി മാറണമെന്നും റിപ്പോര്‍ട്ട് പറയുന്നു.