ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ ഓസ്‌ട്രേലിയ അംഗീകരിച്ചു

കാന്‍ബറ: ഇന്ത്യയില്‍ നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആയ കോവിഷീല്‍ഡിന് ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കോവിഷീല്‍ഡ് സ്വീകരിച്ച യാത്രക്കാരെ വാക്സിനേറ്റഡ് ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രവേശനം അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ കോവിഷീല്‍ഡ് അംഗീകരിക്കാത്തത് നിരവധി പേര്‍ക്ക് ദുരിതം സൃഷ്ടിച്ചിരുന്നു. പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഒട്ടേറെ ആളുകള്‍ക്ക് ആശ്വാസകരമാകും. രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്തമാസം പിന്‍വലിച്ചേക്കും. ചൈനയുടെ സിനോവാക് വാക്സിനും […]

കാന്‍ബറ: ഇന്ത്യയില്‍ നിര്‍മിക്കുന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആയ കോവിഷീല്‍ഡിന് ഓസ്‌ട്രേലിയ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ കോവിഷീല്‍ഡ് സ്വീകരിച്ച യാത്രക്കാരെ വാക്സിനേറ്റഡ് ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രവേശനം അനുവദിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ കോവിഷീല്‍ഡ് അംഗീകരിക്കാത്തത് നിരവധി പേര്‍ക്ക് ദുരിതം സൃഷ്ടിച്ചിരുന്നു. പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഒട്ടേറെ ആളുകള്‍ക്ക് ആശ്വാസകരമാകും. രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം അടുത്തമാസം പിന്‍വലിച്ചേക്കും. ചൈനയുടെ സിനോവാക് വാക്സിനും ഇതോടൊപ്പം അംഗീകാരം നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it