രാജ്യത്ത് 9 പേര്‍ക്ക് ഒമിക്രോണ്‍; ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ വിവാഹം മാറ്റിവെച്ചു

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ വിവാഹം മാറ്റിവെച്ചു. രാജ്യത്ത് ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹം മാറ്റിവെച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചു. ഏറെ നാളായി പങ്കാളികളായി കഴിയുന്ന ജസീന്തയും ക്ലാര്‍ക്ക് ഗേയ്ഫോഡും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിവഹിതരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് പുതിയ തീരുമാനം. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്ത കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഒമിക്രോണ്‍ കേസുകള്‍ […]

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ വിവാഹം മാറ്റിവെച്ചു. രാജ്യത്ത് ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹം മാറ്റിവെച്ചതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അറിയിച്ചു. ഏറെ നാളായി പങ്കാളികളായി കഴിയുന്ന ജസീന്തയും ക്ലാര്‍ക്ക് ഗേയ്ഫോഡും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിവഹിതരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് പുതിയ തീരുമാനം.

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ട് നഗരങ്ങള്‍ക്കിടയില്‍ യാത്ര ചെയ്ത കുടുംബത്തിലെ ഒമ്പത് അംഗങ്ങള്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ചടങ്ങുകളില്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്ത 100 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. പൊതുഗതാഗതത്തിലും കടകളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം വരെ തുടരും. നിയന്ത്രണങ്ങള്‍ അറിയിച്ചതിന് പിന്നാലെയാണ് തന്റെ വിവാഹം മാറ്റിവച്ചതായി ജസീന്ത അറിയിച്ചത്. 'മഹാമാരി കാരണം ഇത്തരമൊരു അനുഭവം ഉണ്ടായ മറ്റ് നിരവധി ന്യൂസിലാന്‍ഡുകാര്‍ക്കൊപ്പം ഞാന്‍ പങ്കുചേരുന്നു. ആ സാഹചര്യത്തില്‍ കുടുങ്ങിയ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു', ജസീന്ത പറഞ്ഞു.

Related Articles
Next Story
Share it