കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു യുവാവ് മരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. തച്ചങ്ങാട് കാടം വീട്ടില്‍ എ. ജ്യോതിഷ് (35) ആണ് മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകനായിരുന്നു ജ്യോതിഷ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് മരണം സംഭവിക്കുന്നത്. ഭാര്യ: ബാലാമണി. അച്ഛന്: ഗോപാലന് മക്കാക്കോടന്‍. അമ്മ: ചന്ദ്രാവതി. സഹോദരങ്ങള്‍: മുകേഷ്, ഷീബ.